താനൂർ കസ്റ്റഡി മരണം: പോലീസ് വാദത്തിൽ ദുരൂഹത: പ്രതിഷേധം കനക്കുന്നു



താനൂർ കസ്റ്റഡി മരണം: പോലീസ് വാദത്തിൽ ദുരൂഹത: പ്രതിഷേധം കനക്കുന്നു

താനൂർ : ഇന്ന് പുലർച്ചെ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പോലീസിന്റെ വിശദീകരണത്തിൽ ദുരൂഹത.

തിരൂരങ്ങാടി മമ്പുറം സ്വദേശിയായ സാമി ജിഫ്രി തങ്ങൾ കസ്റ്റഡിയിൽ മരിച്ച സംഭവത്തിലെ പോലീസിന്റെ വിശദീകരണത്തിലാണ് ദുരൂഹത നിഴലിക്കുന്നത്.

പുർച്ചെ 1.45ന് താനൂർ മൂലക്കൽ മേൽപ്പാലത്തിന് സമീപത്ത് വെച്ച് എം.ഡി.എമ്മുമായി കസ്റ്റഡിയിലെടുത്ത ജിഫ്രിയെ പുലർച്ചെ അസ്വസ്ഥത വന്ന് തലചുറ്റി വീണന്നാണ് പോലീസ് ഭാഷ്യം.

എന്നാൽ മമ്പുറത്തെ ഇയാളുടെ ബന്ധുക്കൾ ഇത് തള്ളി കളയുന്നു. മമ്പുറത്ത് വെച്ചാണ് പിടികൂടിയതെന്നും പറയപെടുന്നു. അങ്ങിനെയെങ്കിൽ തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ജിഫ്രി തങ്ങൾ എങ്ങിനെ താനൂർ പോലീസ് കസ്റ്റഡിയിൽ മരിച്ചന്നാണ് നാട്ടുകാരുടെ സംശയം.

ഈ അടുത്ത കാലത്തായി എസ്.പിയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച ഡാൻ സാഫ് ഉദ്യോഗസ്ഥരാണ് ലഹരി കടത്ത് കേസിൽ ഉണ്ടായിരുന്നവരെ അടക്കം അടുത്ത കാലങ്ങളായി കസ്റ്റഡിയിലെടുത്ത് കൈകാര്യം ചെയ്യുന്നത്.

ഇത്തരം കസ്റ്റഡിയിലെടുത്ത സംഘത്തിന്റെ ചോദ്യം ചെയ്യലിനെ തുടർന്നാണൊ ജിഫ്രി മരിച്ചതെന്ന സംശയം ബലപെടുത്തുന്നതാണ് സംഭവത്തിനെ തുടർന്ന് പ്രതിഷേധവുമായി രംഗത്തെത്തുന്നവർ പറയുന്നത്.

മരണപ്പെട്ട ജിഫ്രിയുടെ മൃദ്ദ്ധേഹം സൂക്ഷിച്ചത് സ്വകാര്യ ആശുപത്രിയിലാണന്നതും ഭലപെടുത്തുന്നതായി പ്രതിഷേധക്കാർ പറയുന്നു.

സംഭവത്തെ തുടർന്ന് താനൂർ പോലീസ് സ്റ്റേഷന് മുന്നിലും,മൃദ്ദ്ദേഹം സൂക്ഷിച്ച താനൂർ മൂലക്കലിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിലും യുവാവിനെ മർധിച്ച് കൊന്നതാണന്ന് ആരോപിച്ച് യൂത്ത് ലീഗിന്റെ പ്രതിഷേധം നടക്കുന്നു
Previous Post Next Post
WhatsApp