✈️ വമ്പൻ ഓഫറുമായി സൗദി എയര്‍ലൈന്‍സ്.50 ശതമാനം ഇളവിൽ നാട്ടിലേക്ക് യാത്ര ചെയ്യാം


✈️ വമ്പൻ ഓഫറുമായി 
സൗദി എയര്‍ലൈന്‍സ്.

50 ശതമാനം ഇളവിൽ 
നാട്ടിലേക്ക് യാത്ര ചെയ്യാം


റിയാദ്: സഊദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സഊദി എയർലൈൻസ് വൻ ഓഫർ പ്രഖ്യാപിച്ചു. എല്ലാ അന്താരാഷ്ട്ര സർവീസുകൾക്കും 50 ശതമാനം കിഴിവ് ആണ് പ്രഖ്യാപിച്ചത്. ഇന്ന് (2023 ഓഗസ്റ്റ് 17 വ്യാഴാഴ്ച) മുതൽ ഓഗസ്റ്റ് 30 ബുധനാഴ്ച വരെ വാങ്ങുന്ന ടിക്കറ്റുകൾക്കാണ് അസാധാരണമായ പ്രമോഷണൽ ഓഫർ.

2023 സെപ്റ്റംബർ മുതൽ നവംബർ വരെ യാത്ര ചെയ്യാവുന്ന ടിക്കറ്റുകളാണ് ഇപ്രകാരം നൽകുന്നത്. ബിസിനസ് ക്ലാസ്, ഇക്കോണമി ക്ലാസ് ടിക്കറ്റുകൾക്കെല്ലാം നിരക്ക് ഇളവ് ലഭിക്കുമെന്നതും ശ്രദ്ധേയമാണ്.

രാജ്യത്തേക്ക് വിനോദസഞ്ചാരികളുടെ വരവ് വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതിനാൽ രാജ്യത്തെ നഗരങ്ങളെ ലോകരാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള എയർലൈനിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് വൻ ഓഫർ പ്രഖ്യാപിച്ചത്.

'നിങ്ങളുടെ സ്വപ്ന ലക്ഷ്യസ്ഥാനങ്ങൾ അടുത്തിരിക്കുന്നു' എന്ന പ്രഖ്യാപനത്തോടെ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) ആണ് സഊദി എയർലൈൻസ് ഓഫർ സംബന്ധിച്ച അറിയിപ്പ് പോസ്റ്റ് ചെയ്തത്. സഊദിയയുടെ എല്ലാ അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്കും പകുതി ചാർജ് നൽകിയാൽ മതിയെന്ന് അറിയിപ്പിൽ പറയുന്നു. കേരളത്തിൽ കൊച്ചിയിലേക്ക് സഊദി എയർലൈൻസ് സർവ്വീസ് നടത്തുന്നുണ്ട്.

എയർലൈനിന്റെ വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും യാത്രക്കാർക്ക് ടിക്കറ്റുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാം. ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനികളിലൊന്നായ സഊദി എയർലൈൻസ്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ നൂറിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നു.


Previous Post Next Post
WhatsApp