📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

താനൂർ കസ്റ്റഡി മരണം; കേസ് ഡയറിയും അന്വേഷണ പുരോഗതിയും ഹാജറാക്കാൻ ഹൈക്കോടതി നിർദേശം 

📢 Published: IST 🔄 Updated: IST

കൊച്ചി - താനൂർ താമിർ്ര ജിഫ്രി കസ്റ്റഡി മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിർദേശം. കേസ് ഡയറിയോടൊപ്പം  ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ടും സെപ്തംബർ ഏഴിന് ഹാജരാക്കാൻ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് ഹൈക്കോടതി നിർദേശം നല്കി. 
 കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി നല്കിയ ഹർജിയാണ് കോടതി ഉത്തരവ്. ആഗസ്ത് രണ്ടിന് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലം മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കേസ് അട്ടിമറിക്കാൻ നീക്കമുണ്ടെന്നും അതിനാൽ സർക്കാർ പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണം ഉടൻ ആരംഭിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. 
Join WhatsApp Group Send News / Ads