📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

യുഎഇ; പ്രവാസി മലയാളിയുടെ മൃതദേഹം റോഡിൽ കണ്ടെത്തി

📢 Published: IST 🔄 Updated: IST

യുഎഇ; പ്രവാസി മലയാളിയുടെ മൃതദേഹം റോഡിൽ കണ്ടെത്തി

അബൂദബിയിൽ റോഡിൽ പ്രവാസി മലയാളിയുടെ മൃതദേഹം കണ്ടെത്തി. എറണാകുളം സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. എറണാകുളം ആലുവ കോട്ടപ്പുറം സ്വദേശി അടക്ക്യാപ്പറമ്പില്‍ നിസാര്‍ (47) ആണ് മരിച്ചത്. ആഗസ്റ്റ് ആറിനാണ് നിസാറിനെ റോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിഞ്ഞിരുന്നില്ല. സാമൂഹിക പ്രവര്‍ത്തകന്‍ ഷകീബ് ഹംസയുടെ ഇടപെടലിനെ തുടർന്ന് ബന്ധുക്കളെ കണ്ടെത്തി വിവരം കൈമാറുകയായിരുന്നു. വെള്ളിയാഴ്ച കുടുംബമെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ച നിസാര്‍ 15 വര്‍ഷമായി പ്രവാസിയാണ്. ദുബൈയിലാണ് ജോലി ചെയ്തിരുന്നത്. പരേതനായ ഉസ്മാന്‍റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: കല്ലുംപുറത്ത് നിഷ. മക്കള്‍: ഹെന, നോയ. സഹോദരങ്ങള്‍: നിയാസ്, ബാബു, സാബു, നൗഷാദ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Join WhatsApp Group Send News / Ads