ജിഫ്രി കൊലപാതകം: എസൈയുടെ വെളിപെടുത്തൽ ഞ്ഞെട്ടിപ്പിക്കുന്നത്. എസ്.പി അടക്കമുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യുക ആക്ഷൻ കൗൺസിൽ



ജിഫ്രി കൊലപാതകം: എസൈയുടെ വെളിപെടുത്തൽ ഞ്ഞെട്ടിപ്പിക്കുന്നത്. എസ്.പി അടക്കമുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യുക ആക്ഷൻ കൗൺസിൽ

തിരൂരങ്ങാടി : താനൂർ കസ്റ്റഡി കൊലപാതകത്തിൽ സസ്പെൻഷനിലായ എസൈ കൃഷ്ണലാലിന്റെ വെളിപെടുത്തൽ ഞെട്ടിപ്പിക്കുന്നതാണന്നും, കൊലപാതകത്തിന് ഉത്തരവാദികളായ എസ്.പി അടക്കമുള്ളവരെ പ്രതി ചേർത്ത് ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ജിഫ്രി ആക്ഷൻ കൗൺസിൽ യോഗം ആവശ്യപെട്ടു.

മലപ്പുറം എസ്.പി അടക്കമുള്ളവരുടെ അറിവോടെ ചേളാരിയിൽ നിന്ന് അറസ്റ്റ് ചെയ്ത താമിർ ജിഫ്രിയെ അതിക്രൂരമായി മർധിച്ച് കൊന്നതിൽ തെളിവ് നശിപ്പിക്കുന്നതടക്കം ചെയ്യാൻ നേതൃത്വം കൊടുത്തത് തന്റെ മേലുദ്യോഗസ്ഥൻമാരാണന്ന് എസൈ വെളിപെടുത്തി കഴിഞ്ഞു.

ജിഫ്രിയെ അടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കുന്നത് ഉച്ചക്ക് തന്നെ എസ്.പിക്കും, എ.എസ്പിക്കും , ഡി.വൈഎസ്.പിക്കും , സി.ഐക്കും അറിയാമായിരുനെന്നാണ് കൃഷ്ണ ലാൽ വെളിപെടുത്തിയത്.

ജിഫ്രിയെ മർധിച്ച പോലീസ് കോർട്ടേഴ്സിൽ സി.ഐ അടക്കമുള്ളവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. എസ്.പി, ഡി.വൈ.എസ്.പി ബെന്നി, എ.എസ് പി , എന്നിവരുടെ പേരുകൾ പറയാതിരിക്കാൻ നിരപരാധിയായ തന്നെ ഭീഷണി പെടുത്തി നിശബ്ദമാക്കിയെന്ന് എസൈ പറയുമ്പോൾ എല്ലാത്തിനും മൂക സാക്ഷിയായി നിൽക്കേ ണ്ടിവന്നെന്നാണ് കൃഷ്ണ ലാലിന്റെ വാക്കിലൂടെ വെളിപെടുന്നത്.

മലപ്പുറം എസ്.പി പോറ്റിവളർത്തുന്ന പക്കറൗഡികളായ ഡാൾസാഫ് സ്ക്വാഡ് ഒരു നിരപരാധിയായ ചെറുപ്പക്കാരനെ കൊന്നതിൽ ദുരൂഹത ഉണ്ടന്നാണ് എസൈ അടക്കം പറഞ്ഞിട്ടുള്ളത്.

അങ്ങിനെയെങ്കിൽ നിരപരാധിയായ എസ്.ഐ കൃഷ്ണ ലാലിനെ ബലിയാടാക്കി സി.ഐ മുതൽ മുകളിലോട്ടുള്ളവർ രക്ഷപെടാൻ പാടില്ല. മണിക്കൂറ് കൊണ്ട് തെളിവ് നശിപ്പിക്കാൻ പ്രവർത്തിച്ചവർ ഇപ്പോഴും ഉന്നത സ്ഥാനത്തിരിക്കുമ്പോൾ ഇനിയും തെളിവുകൾ നശിപ്പിക്കപെടും, ഈ ഉന്നത കൊലയാളിസംഘത്തെ ഉടനെ സസ്പെന്റ് ചെയ്യണം. അല്ലാത്ത പക്ഷം ശക്തമായ ബഹുജന പ്രക്ഷോഭത്തിന് ആക്ഷൻ നേതൃത്വം നൽകുമെന്നും
ജിഫ്രിയെ കൊന്നതിൽ ഗൂഡാലോചന സംശയം ബലപെടുകയാണ് ആയതിനാൽ യഥാർത്ഥ പ്രതികളായ ഡാൾ സാഫ് സംഘങ്ങളേയും, എസ് പി അടക്കമുള്ളവരേയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആക്ഷൻ കൗൺസിൽ യോഗം ആവശ്യപെട്ടു.

യോഗത്തിൽ ചെയർമാൻ കാവുങ്ങൽ ലിയാക്കത്ത്, ജനറൽ കൺവീനർ മൂസ എം.ടി, വർക്കിംഗ് ചെയർമാൻ റഫീഖ് മമ്പുറം, ബഷീർ കെ.എം, യാസർ ഒ, ഹുസൈൻ നരിക്കോട്, സെയ്തലവി കാട്ടേരി, എ.കെ മൊയ്തീൻ കുട്ടി എന്നിവർ
പ്രസംഗിച്ചു.
Previous Post Next Post
WhatsApp