തിരൂരങ്ങാടി സ്വദേശി റിയാദില്‍ നിര്യാതനായി

തിരൂരങ്ങാടി സ്വദേശി റിയാദില്‍ നിര്യാതനായി


റിയാദ്- മലപ്പുറം തിരൂരങ്ങാടി സ്വദേശിയും പാലച്ചിറമാട് തറമ്മല്‍ റോഡില്‍ താമസക്കാരനുമായ മുണ്ടശ്ശേരി ഖാലിദ് മൈമൂന ദമ്പതികളുടെ മകന്‍ ചേലുപാടത്ത് ശഫീഖ് (35) റിയാദ് ഹയാത്ത് നാഷണല്‍ ഹോസ്പിറ്റലില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ സുഫൈറ. മക്കള്‍: അഫ്‌സല്‍, ഐയ്‌റ, സൈറ.

റിയാദില്‍ ഖബറടക്കത്തിനുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ആക്റ്റിങ് ചെയര്‍മാന്‍ റിയാസ് തിരൂര്‍ക്കാട്, ട്രഷറര്‍ റഫീഖ് ചെറുമുക്ക്, ഇസ്മായില്‍ പടിക്കല്‍, ഇസ്ഹാഖ് താനൂര്‍ എന്നിവര്‍ രംഗത്തുണ്ട്.
Previous Post Next Post
WhatsApp