പുതുപ്പള്ളിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് തന്നെ, പ്രഖ്യാപനം നാളെ

പുതുപ്പള്ളിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് തന്നെ, പ്രഖ്യാപനം നാളെ

കോട്ടയം - പുതുപ്പള്ളി ഉപതിരെഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി സി പി എമ്മിലെ ജെയ്ക് സി.തോമസ് മത്സരിക്കും. സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.  പ്രഖ്യാപനം നാളെ കോട്ടയത്ത് നടക്കും. രണ്ടു തവണ പുതുപ്പള്ളിയില്‍ മത്സരിച്ച ജെയ്ക് സി തോമസിനെ മണ്ഡലത്തില്‍ പരിചയപ്പേടുത്തേണ്ട  ആവശ്യമില്ലെന്നതാണ് സി പി എം കാണുന്ന ഏറ്റവും വലിയ നേട്ടം. പുതുമുഖങ്ങളെ കൊണ്ട് വന്ന് പരീക്ഷണത്തിന് നില്‍ക്കാനുള്ള സാഹചര്യമില്ലെന്ന് സി പി എം നേതൃത്വം കണക്കു കൂട്ടിയതിനാലാണ് ജെയ്ക് സി തോമസിന് വീണ്ടും നറുക്കു വീഴുന്നത്.
Previous Post Next Post
WhatsApp