തേഞ്ഞിപ്പാലത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്തുവീണ് എൽ.കെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം


മലപ്പുറം തേഞ്ഞിപ്പാലത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്തുവീണ് എൽ.കെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തേഞ്ഞിപ്പലം - പണിതീരാത്ത വീട്ടിൽ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ കല്ല് അടർന്നുവീണ് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. കൂനോൾമാട് ചമ്മിണിപറമ്പ് കാഞ്ഞിരശ്ശേരി പോക്കാട്ട് വിനോദിന്റെയും രമ്യയുടെയും മകൾ ഗൗരി നന്ദയാണ് മരിച്ചത്. കൂനോൾമാട് എ.എം.എൽ.പി സ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനിയാണ്.
 കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ, പണി പൂർത്തിയാവാത്ത വീട്ടിൽ അടുക്കിവെച്ച കല്ലിൽ ചവിട്ടിക്കയറാനുള്ള ശ്രമത്തിനിടെ കല്ല് ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതര പരുക്കേറ്റ കുട്ടിയെ ഉടനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിക്കും. ആറാം ക്ലാസിൽ പഠിക്കുന്ന ഗൗതം കൃഷ്ണ സഹോദരനാണ്.
Previous Post Next Post
WhatsApp