മുഖ്യമന്ത്രിയുടെ ഓഫിസില്‍ ബോംബ് ഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍


മുഖ്യമന്ത്രിയുടെ ഓഫിസില്‍ ബോംബ് ഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി മുഴക്കിയയാളെ അറസ്റ്റ് ചെയ്തു. പാലോട് പേരയം സ്വദേശി ഉണ്ണികൃഷ്ണനെയാണ് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ടാണ് ഇയാള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ച് ഭീഷണി മുഴക്കിയത്.

ഉണ്ണികൃഷ്ണന്‍ മാനസിക പ്രശ്നങ്ങള്‍ നേരിടുന്നയാളാണെന്ന് പോലീസ് പറഞ്ഞു. ഭീഷണി സന്ദേശം വന്നതോടെ പോലീസ് ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Previous Post Next Post
WhatsApp