📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ഇന്ത്യക്കാർ ജോലി ചെയ്യുന്ന വിദേശ രാജ്യങ്ങളിൽ യു.എ.ഇ ഒന്നാമത്; പ്രവാസികളുടെ കണക്ക്

📢 Published: IST 🔄 Updated: IST

ഇന്ത്യക്കാർ ജോലി ചെയ്യുന്ന വിദേശ രാജ്യങ്ങളിൽ യു.എ.ഇ ഒന്നാമത്; പ്രവാസികളുടെ കണക്ക്

അബുദാബി-ഇന്ത്യൻ പൗരന്മാർക്ക് തൊഴിൽ നൽകുന്ന വിദേശ രാജ്യങ്ങളിൽ യുഎഇ ഒന്നാം സ്ഥാനത്തെത്തിയതായി എമിറേറ്റ്‌സ് ന്യൂസ് ഏജൻസി (വാം) റിപ്പോർട്ട് ചെയ്തു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ലോക്സഭയിൽ പ്രഖ്യാപിച്ച കണക്കുകൾ ഉദ്ധരിച്ചാണ് റിപ്പോർട്ട്. 

3.554 ദശലക്ഷം ഇന്ത്യക്കാർ യു.എ.ഇയിൽ താമസിക്കുന്നുണ്ടെന്ന് മന്ത്രി വി.മുരളീധരൻ വെളിപ്പെടുത്തി. 2022ൽ 3.419 ദശലക്ഷം ഇന്ത്യക്കാരാണ് യു.എ.ഇയിലുണ്ടായിരുന്നത്.  ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ത്യൻ പ്രതിഭകളുടെ ഒഴുക്ക് ഇപ്പോഴും തുടരുകയാണ്. മൊത്തം 7.93 ദശലക്ഷം ഇന്ത്യക്കാരാണ് യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലുള്ളത്.

വിദേശത്തുള്ള ഇന്ത്യൻ തൊഴിലാളികൾക്ക് എല്ലാ കാര്യങ്ങളിലും മാർഗനിർദേശവും കൗൺസിലിംഗും നൽകുന്നതിനായി ദുബായ്, റിയാദ്, ജിദ്ദ, ക്വാലാലംപൂർ എന്നിവിടങ്ങളിൽ ഇന്ത്യൻ ഗവൺമെന്റ് ഓവർസീസ് ഇന്ത്യൻ ഹെൽപ്പ് സെന്ററുകൾ സ്ഥാപിച്ചതായും മന്ത്രി വെളിപ്പെടുത്തി.
Join WhatsApp Group Send News / Ads