അറ്റകുറ്റപ്പണി: കൊടൈക്കനാൽ താത്കാലികമായി അടച്ചിടുന്നു

അറ്റകുറ്റപ്പണി: കൊടൈക്കനാൽ താത്കാലികമായി അടച്ചിടുന്നു.

ചെന്നൈ അറ്റകുറ്റപ്പണികൾ ക്കായി കൊടൈക്കനാൽ വിനോദസഞ്ചാരകേന്ദ്രം താത്കാലികമായി അടച്ചിടും. മോയിർ പോയന്റ്, ഗുണ ഗുഹ, പൈൻമരക്കാട്, പില്ലർ റോക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും അറ്റകുറ്റപ്പണികൾ നടത്തുന്നത്.
വിനോദസഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ നവീകരിക്കൽ, കുടിവെള്ള പൈപ്പുകൾ പുനഃസ്ഥാപിക്കൽ, ശൗചാലയങ്ങളിലെ അറ്റകുറ്റപ്പണി നടത്തൽ, വാഹനങ്ങൾ നിർത്താൻ പ്രത്യേക സ്ഥലമൊരു ക്കൽ തുടങ്ങിയ പണികൾക്കായാണ് അടച്ചിടുന്നത്.
ഒരാഴ്ചയ്ക്കുശേഷം വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കുന്നത് സംബന്ധിച്ച് അധികൃതർ തീരുമാനമെടുക്കും.
Previous Post Next Post
WhatsApp