താനൂർ കസ്റ്റഡി കൊലപാതകം: ആരുടെ ഗൂഢാലോചന?, വെളിപ്പെടുത്തലുമായി എസ്.ഐ കൃഷ്ണ ലാൽ





താനൂർ കസ്റ്റഡി കൊലപാതകം: ആരുടെ ഗൂഢാലോചന?, വെളിപ്പെടുത്തലുമായി എസ്.ഐ കൃഷ്ണ ലാൽ

തിരൂരങ്ങാടി: താനൂര്‍ കൊലപാതകക്കേസില്‍ ഉന്നത ഉദ്യേഗസ്ഥർ പ്രതികൂട്ടിൽ നിറുത്തി കേസിൽ സസ്പെന്റെ ചെയ്യപെട്ട എസൈയുടെ വെളിപെടുത്തൽ .

താനൂർ കസ്റ്റഡിയിൽ കൊല്ലപെട്ട താമിർ ജിഫ്രി സംഭവത്തിൽ സസ്പെൻഷനിലായ എസൈ കൃഷ്ണ ലാലിന്റെ വെളിപെടുത്തൽ ഞെട്ടിപ്പിക്കുന്ന തരത്തിലാണ്.

മലപ്പുറം എസ്.പിയുടെ ഗുണ്ടാ സംഗത്തിന്റെ അക്രമമാണ് കൊലയിൽ കലാശിച്ചത്.
താന്‍ നിരപരാധിയാണെന്ന് താനൂര്‍ എസ് ഐ കൃഷ്ണലാല്‍. 

താമിര്‍ ജിഫ്രി അടങ്ങുന്ന പന്ത്രണ്ട് അംഗസംഘത്തെ പിടികൂടുന്നത് എസ് പിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘമാണെന്നും ഇവർക്ക് അറസ്റ്റ് രേഖപ്പെടുത്തുന്നതിന് നിയമപരമായ അവകാശമില്ലാത്തതിനാൽ താൻ ഈ കേസിൽ എത്തിപ്പെടുകയായിരുന്നുവെന്നും എസ് ഐ കൃഷ്ണലാൽ വെളിപ്പെടുത്തി. 

നിലവിൽ കേസിൽ പ്രതിയായി സസ്പെൻഷനിലാണ് എസ് ഐ കൃഷ്ണലാൽ. എംഡിഎംഎ പിടിച്ചത് ഉന്നത ഉദ്യോഗസ്ഥർ നേരത്തെയറിഞ്ഞിരുന്നു. താൻ പിന്നീടാണ് അറിഞ്ഞതെന്നും എസ്ഐ പറഞ്ഞു.

പ്രതികൾ 12 പേരെന്നാണ് ഡിവൈഎസ്പി വിളിച്ചുപറഞ്ഞത്. അത്രയും ഫോഴ്സ് സ്റ്റേഷനിൽ ഇല്ലെന്ന് പറഞ്ഞതോടെ അഞ്ച് പേരെയാണ് സ്റ്റേഷനിലേക്ക് അയക്കുന്നതെന്ന് അറിയിച്ചു. 

അങ്ങനെ പ്രതികളുടെ എണ്ണം അഞ്ചായി. അഞ്ച് പ്രതികളെയും ഒരു കാറുമാണ് സ്റ്റേഷനിൽ എത്തിച്ചത്.

 പുലർച്ചെ 1.40നാണ് പ്രതികളെ സ്റ്റേഷനിൽ എത്തിച്ചത്. താമിർ ജിഫ്രിയെ റെസ്റ്റ് റൂമിൽ കട്ടിലിൽ കിടത്തി. നാല് പേരെ പരസ്പരം വിലങ്ങണിയിച്ചിരുന്നു. പെട്ടന്ന് എഫ്ഐആർ ഇടേണ്ടതിനാൽ മെഡിക്കൽ എടുത്തില്ല. എവിടെ നിന്ന് പിടിച്ചുവെന്ന് ഡാൻസാഫ് വെളിപ്പെടുത്തിയില്ലെന്നും എസ്ഐ പറഞ്ഞു. 

തന്റെ പ്രസൻസിൽ അല്ല അവർ ഡിറ്റൻഷൻ ചെയ്തത്. തന്റെ പ്രസൻസിലാണ് ഡിറ്റൻഷൻ ചെയ്യേണ്ടത്. പിടിച്ച് വെക്കാനേ അവർക്ക് അധികാരമുള്ളൂ. ഒരു എംഡിഎംഎ കേസ് ഡാൻസാഫ് പിടിച്ചാൽ അത് കയ്യിൽ വെച്ച് എസ്ഐയെ വിളിച്ച് വരുത്തണം. എസ്ഐക്കോ മുകളിൽ ഉള്ളവർക്കോ മാത്രമേ ഇത് പിടിക്കാനുള്ള അധികാരമുളളൂ.

ഡാൻസാഫ് സംഘം പിടികൂടുന്നവരെ ക്വാട്ടേഴ്സിൽ കൊണ്ടുവരാറുണ്ട്. സർക്കാർ ഭൂമിയിലുള്ള പൊലീസിൻറെ കെട്ടിടമാണിത്. ഫാമിലിക്ക് താമസിക്കാനൊന്നും കൊടുക്കാറില്ല. പൊലീസ് പിടിക്കുന്ന ഒരുപാട് വണ്ടികൾ അവിടെ കൊണ്ടിട്ടിട്ടുണ്ട്. ഒരാളെ അതിനകത്ത് നിന്ന് അടിച്ചാൽ പുറത്താരും കേൾക്കില്ല. 

ഡാൻസാഫ് ടീമാണ് ഇവിടെ താമസിക്കുന്നത്. അവർക്കാണ് ആ കെട്ടിടം കൊടുത്തിരിക്കുന്നത്. താമസം ലീഗലാണോ ഇല്ലീഗലാണോ എന്ന് അറിയില്ല. 

ഡാൻസാഫിലെ ആൽബിൻ സ്ഥിരമായി അവിടെയാണ് താമസിക്കുന്നത് എന്ന് അറിയാം. താനൂർ സ്റ്റേഷൻ ലിമിറ്റിൽ തന്നെയാണ്, രക്തക്കറ കണ്ടതിനെ തുടർന്ന് സീൽ ചെയ്ത ഈ ക്വാർട്ടേഴ്സ് ഉള്ളത്.

എസ്എച്ച്ഒ ഷഹൻഷാ ഐപിഎസ് ആണ് ഡിറ്റൻഷന്റെ കാര്യം ആദ്യം വിളിച്ച് പറയുന്നത്. പിന്നീട് താനൂർ സ്റ്റേഷൻ ഐപിയായ സിഐ ജീവൻ ജോർജ് വിളിച്ച് ഡിറ്റൻഷൻ്റെ കാര്യങ്ങൾ അറിയിച്ചു. 12 പേരെ പിടികൂടിയതായി അറിയിച്ചത് ഡിവൈഎസ്പി ബെന്നിയാണ്. അദ്ദേഹത്തോട് ഇത്രയും പേരെ ഉൾക്കൊള്ളിക്കാൻ സ്റ്റേഷനിൽ സൌകര്യമില്ലെന്ന് താൻ പറഞ്ഞു. 'ഈ രാത്രി 12 പേരെ കൊണ്ട് വന്നാൽ നേരം വെളുത്താലും തീരില്ല.
 നമ്മുടെ സമാധാനം കൈവിട്ട് പോകും എന്ന് ഞാൻ പറഞ്ഞു'. 

പിന്നീട് ഐപി ജീവൻ ജോർജ് വിളിച്ച് ഡിവൈഎസ്പിയോട് പറഞ്ഞ് അഞ്ച് പേരായി ചുരുക്കിയെന്ന് അറിയിച്ചു.

'സാർ എന്നോട് പറഞ്ഞത് അവർ എനിക്ക് ഡിറ്റന്‍ഷന്‍ ചെയ്ത് തരും. എൻറെ താനൂർ സ്റ്റേഷൻ്റെ അടുത്ത് വെച്ച് ഇത് പിടിച്ചെടുക്കും. അപ്പോൾ ഞാൻ ചെല്ലുക, കേസെടുക്കുക. പൊതുവേ ഡാൻസഫ് ടീമുകാരുടെ നടപടി ക്രമങ്ങളിൽ പുറത്തറിയിക്കില്ല.

 നമുക്ക് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ എന്ന് പറഞ്ഞ് നമ്മൾ എടുക്കും. ഡാൻസാഫ് ടീമിനെ കോടതിയിൽ സാക്ഷിയാക്കിയാൽ കേസ് പൊളിക്കും. അതുകൊണ്ടാണ് കുടുതലും ഡാൻസാഫുകാരുടെ പേര് കാണിക്കാത്തത്. 

പിന്നെ അവരുടെ പേര് കാണിച്ചാൽ എസ് പി നമ്മളെ വഴക്കും പറയും' - കൃഷ്ണലാൽ പറഞ്ഞു.

വൈകിട്ട് 7.14 ന് താൻ ജിനേഷിനെ വിളിച്ചു. ഡിറ്റൻഷൻ ചെയ്യാൻ പോകുന്നതേയുള്ളൂവെന്നാണ് ജിനേഷ് അറിയിച്ചത്. ഡാൻസാഫ് എവിടെ നിന്ന് പിടിച്ചുവെന്ന് അറിയില്ല, പറയാറില്ല, ചോദിക്കാറുമില്ല. സ്റ്റേഷൻ ലിമിറ്റിൽ നിന്ന് പിടിക്കുന്നു എന്നാണ് വിശ്വാസം. ഡിറ്റൻഷന് പോയെന്ന് മാത്രമേ അറിയൂ. എവിടെയാണ് പോയതെന്നോ എന്താണെന്നോ അറിയില്ല. അവർ പിടിച്ച, ഡിവൈഎസ്പി പറയുന്ന സാധനങ്ങൾ തങ്ങൾ കാണാതെയാണ് കൊണ്ടുവന്നത്.

 ഇതിനിടയ്ക്ക് ജീവൻ ജോർജ് ക്വാട്ടേഴ്സിൽ പോയി പ്രതികളെ കണ്ടിരുന്നു എന്ന കാര്യം താനറിഞ്ഞു. ഒരു ഓഫീസർ ക്വാർട്ടേഴ്സിൽ വന്ന് കണ്ടു എന്ന് താമിർ ജിഫ്രിക്കൊപ്പമുള്ളവർ പറഞ്ഞത് ഐപി ജീവൻ ജോർജിനെക്കുറിച്ചായി രിക്കാം. 

ഡാൻസാഫിലെ ജിനേഷ് പറഞ്ഞത് ജീവൻ ജോർജ് വന്ന് കണ്ടു എന്നാണെന്നും എസ് ഐ പറഞ്ഞു.

മരണം സംഭവിച്ചതിന് ശേഷം ഐ.ജി വന്നപ്പോൾ സി.ഐ, ഡി.വൈ എസ്.പി, എ.എ എസ് പി എന്നിവരുടെ പേരുകൾ പറയരുതെന്ന് എസ്പി പറഞ്ഞു.

ഒരു പാവം ചെക്കനെ ഇങ്ങനെ അടിച്ച് കൊന്നിട്ട് തന്റെ തലയിൽ മാത്രം കെട്ടിവെച്ച് മറ്റുള്ളവർ രക്ഷപെടുകയാണ്. കസ്റ്റഡിയിലെടുത്തവരോട് എസൈ കൃഷ്ണലാൽ അടിച്ചൊ എന്ന് ചോദിക്കു ഒരിക്കലും അവരുടെ ദേഹത്ത് പോലും തൊട്ടിട്ടില്ല.

സത്യം ഞാൻ വെളിപെടുത്തുന്നതോടെ തന്റെ ജീവൻ തന്നെ നഷ്ടപെടാൻ സാധ്യതയുണ്ട്.
Previous Post Next Post
WhatsApp