എസ് ഡി പി ഐ പ്രതിഷേധ ധർണ നടത്തി
വേങ്ങര : കൂരിയാട്- അച്ചനമ്പലം റോഡിന്റെ ശോചനീയാവസ്ഥയിലും, നിർത്തിവെച്ച പ്രവർത്തി
പൂർത്തീകരിച്ച് ഉടൻ ഗതാഗതയോഗ്യമാക്കുക എന്നീ ആവശ്യം ഉന്നയിച്ച് എസ് ഡി പി ഐ കൂരിയാട് - പാക്കടപുറായ ബ്രാഞ്ചുകൾ സംയുക്തമായി സങ്കടിപ്പിച്ച പ്രതിഷേധ ധർണ എസ്ഡിപിഐ വേങ്ങര മണ്ഡലം സെക്രട്ടറി എം കമറുദ്ധീൻ ഉത്ഘാടനം നിർവഹിച്ചു.
ഈ സമരം ഒരു സൂചനാസമരം മാത്ര മാണെന്നും അധികാരികൾ ഇനിയും അനാസ്ഥ തുടരുകയാണെങ്കിൽ മറ്റു സമരമുറകളിലേക് പാർട്ടി കടക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ
വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് ഇ കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ പാക്കടപുറായ ബ്രാഞ്ച് പ്രസിഡന്റ് യൂസുഫലി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി മൻസൂർ അപ്പാടൻ കൂരിയാട് ബ്രാഞ്ച് സെക്രട്ടറി അബ്ദുൽ മുജീബ് ഇ വി, എന്നിവർ ആശംസകൾ അർപ്പിച് സംസാരിക്കുകയും
കൂരിയാട് ബ്രാഞ്ച് പ്രസിഡന്റ് ശറഫുദ്ധീൻ എൻ എം
നന്ദിയും പറഞ്ഞു.