തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി; ചന്തപ്പടി വാട്ടർ ടാങ്ക് നിർമ്മാണത്തിന് തുടക്കമായി.



തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി

ചന്തപ്പടി വാട്ടർ ടാങ്ക് നിർമ്മാണത്തിന് തുടക്കമായി.



തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതിയിൽ നിർമ്മിക്കുന്ന ചന്തപ്പടി വാട്ടർ ടാങ്കിന്റെ നിർമ്മാണ ജോലികൾക്ക് തുടക്കമായി. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണത്തിൽ ഏറെ നാളായി ആവശ്യമുള്ള ടാങ്കാണിത് ,നഗരസഭ പ്രത്യേകമായി സ്ഥലം കണ്ടെത്തിയാണ് വാട്ടർ ടാങ്ക് നിർമ്മാണത്തിന് നടപടിയായത്, ഇതിൻ്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന കെട്ടിടം പൊളിച്ചുമാറ്റിയിരുന്നു, ടാങ്ക് നിർമാണത്തിന് കഴിഞ്ഞ ദിവസം നഗരസഭ പണമടച്ച് വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചിരുന്നു, ഇതോടൊപ്പം കരിപറമ്പ്, കക്കാട് എന്നിവിടങ്ങളിലും വലിയ ജലസംഭരണ കേന്ദ്രങ്ങളുടെനിർമ്മാണം പുരോഗമിക്കുന്നു, ഒരേ സമയം മൂന്ന്‌ വാട്ടർ ടാങ്കുകളാണ് ഉയരുന്നത് എന്നത് ശ്രദ്ധേയമാണ്, വെന്നിയൂരിലും പുതിയ ടാങ്ക് നിർമ്മിക്കുന്നതിനു അനുമതിയായിട്ടുണ്ട്, കരി പറമ്പ് കല്ലക്കയത്തിൽ നിന്ന് പൈപ്പ് ലൈൻ പ്രവർത്തിയും ആരംഭിച്ചിട്ടുണ്ട്, കുടിവെള്ളക്ഷാമത്തിന് ഏറെ ആശ്വാസമാകുന്ന കുടിവെള്ള പദ്ധതികൾ ത്വരിതഗതിയിലാണ് മുന്നോട്ടുപോകുന്നതും അടുത്തവർഷം സമർപ്പിക്കാൻ ആകുമെന്നും
കെ, പി, എ മജീദ് എം, എൽ, എ, തിരുരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽപറഞ്ഞു
Previous Post Next Post