📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

മിഠായി നൽകി കുട്ടികളെ പീഡിപ്പിക്കുന്ന മദ്ധ്യവയസ്കൻ വീണ്ടും പിടിയിൽ

📢 Published: IST 🔄 Updated: IST




മിഠായി നൽകി കുട്ടികളെ പീഡിപ്പിക്കുന്ന മദ്ധ്യവയസ്കൻ വീണ്ടും പിടിയിൽ

പരപ്പനങ്ങാടി : മിഠായി നൽകി കുട്ടികളെ പീഡിപ്പിക്കുന്ന മദ്ധ്യവയസ്കൻ വീണ്ടും പിടിയിൽ. പരപ്പനങ്ങാടി അട്ടകുഴിങ്ങര സ്വദേശി തെക്കുംപറമ്പിൽ മുഹമ്മദ് കോയ (60)നെയാണ് പരപ്പനങ്ങാടി എസ്.ഐ.ആർ യു . അരുണും സംഘവും പിടികൂടിയത്. മിഠായി നൽകി വശീകരിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ട് പോയി പീഡിപ്പിച്ചതിനാണ് വീണ്ടും പോലീസ് ഇയാൾ പിടിയിലായത്. 


ഒരു വർഷം മുന്നെ സമാന രീതിയിൽ പ്രായ പൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് ഇയാൾ പോസ്കൊ പ്രകാരം ജയിലിലായിരുന്നു. സ്ഥിരമായി കുട്ടികളേയും സ്ത്രീകളേയും ലൈംഗികമായി ശല്യം ചെയ്യുന്ന ആളാണെന്ന് എസ്.ഐ അരുൺ പറഞ്ഞു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. എസ്.ഐ ആർ.യു.അരുണിനെ പുറമെ എസ്.ഐ ജയദേവൻ, ഡബ്ല്യു യു. സി.പി.ഒ സുധ, എസ്.എസ്.സി.പി.ഒ. അനൂപ്, സി.പി.ഒ മാരായ മഹേഷ്, അർജുൻ, സച്ചിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
Join WhatsApp Group Send News / Ads