📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ഇൻജറി ടൈമിന്റെ 16–ാം മിനിറ്റിൽ സമനില ഗോൾ; മൊറോക്കോയ്‌ക്കെതിരെ വിറച്ചെങ്കിലും ‘സമനില’ തെറ്റാതെ അർജന്റീന

📢 Published: IST 🔄 Updated: IST

ഇൻജറി ടൈമിന്റെ 16–ാം മിനിറ്റിൽ സമനില ഗോൾ; മൊറോക്കോയ്‌ക്കെതിരെ വിറച്ചെങ്കിലും ‘സമനില’ തെറ്റാതെ അർജന്റീന


പാരിസ് ഒളിംപിക്സ് ഫുട്ബോളിൽ അർജന്റീന – മൊറോക്കോ മത്സരത്തിൽനിന്ന് (Photo by Arnaud FINISTRE / AFP)
പാരിസ് ഒളിംപിക്സ് ഫുട്ബോളിൽ അർജന്റീന – മൊറോക്കോ മത്സരത്തിൽനിന്ന് 

പാരിസ് ∙ കോപ്പ അമേരിക്ക കിരീട നേട്ടത്തിന്റെ ആഹ്ലാദാരവങ്ങൾ അടങ്ങും മുൻപേ പാരിസ് ഒളിംപിക്സിൽ ആദ്യ മത്സരത്തിനിറങ്ങിയ നിലവിലെ ലോക ചാംപ്യൻമാർ കൂടിയായ അർജന്റീനയെ വിറപ്പിച്ച് ആഫ്രിക്കൻ കരുത്തുമായെത്തിയ മൊറോക്കോ. ഒളിംപിക് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. നിശ്ചിത സമയത്ത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്ന മൊറോക്കോ, സമനില വഴങ്ങിയത് 17 മിനിറ്റ് നീണ്ട ഇൻജറി ടൈമിന്റെ അവസാന മിനിറ്റിൽ.


മറ്റൊരു മത്സരത്തിൽ കരുത്തരായ സ്പെയിൻ പൊരുതിക്കളിച്ച ഉസ്ബെക്കിസ്ഥാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. യൂറോ കപ്പിൽ കിരീടം ചൂടിയ സ്പെയിനിന്, ഒളിംപിക്സ് വേദിയിലും തിളക്കമാർന്ന തുടക്കം.


സൂഫിയാൻ റഹിമിയുടെ ഇരട്ടഗോളിന്റെ മികവിലാണ് മൊറോക്കോ അർജന്റീനയെ വിറപ്പിച്ചത്. ആദ്യപകുതിയുെട അവസാനവും രണ്ടാം പകുതിയുെട ആദ്യവുമായിട്ടാണ് മൊറോക്കോയ്ക്കായി റഹിമി ഗോൾ കണ്ടെത്തിയത്. 45 + 2, 51 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ. ഇതിൽ രണ്ടാം ഗോൾ പെനൽറ്റിയിൽ നിന്നായിരുന്നു. അർജന്റീനയ്ക്കായി ജ്യൂലിയാനോ സിമിയോണി (68–ാം മിനിറ്റ്), ക്രിസ്റ്റ്യൻ മെദീന (90+16) എന്നിവരും ലക്ഷ്യം കണ്ടു.


ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിൽ മാർക് പ്യൂബിൽ, സെർജിയോ ഗോമസ് എന്നിവരാണ് സ്പെയിനിനായി ലക്ഷ്യം കണ്ടത്. പ്യുബിൽ 29–ാം മിനിറ്റിലും ഗോമസ് 62–ാം മിനിറ്റിലും ഗോൾ നേടി. ഉസ്ബെക്കിസ്ഥാന്റെ ആശ്വാസ ഗോൾ 43+3–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് എൽദോർ ഷൊമുറുദോവ് നേടി.

Join WhatsApp Group Send News / Ads