📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

മഴയോട് കിന്നാരം പറഞ്ഞ് എളമ്പുലാശ്ശേരി സ്കൂൾ കുട്ടികളുടെ മഴ നടത്തം

📢 Published: IST 🔄 Updated: IST

മഴയോട് കിന്നാരം പറഞ്ഞ് എളമ്പുലാശ്ശേരി സ്കൂൾ കുട്ടികളുടെ മഴ നടത്തം

 തേഞ്ഞിപ്പലം : എളമ്പുലാശ്ശേരി എ.എൽപി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി മഴ നടത്തം സംഘടിപ്പിച്ചു. കുട്ടികളെ പ്രകൃതിയോട് ഇണക്കി ചേർക്കുക എന്ന ലക്ഷ്യത്തോടെയാണ് മഴ നടത്തം സംഘടിപ്പിച്ചത്. കുടകളും മഴക്കോട്ടുകളും ധരിച്ച് മഴപ്പാട്ടുകൾ പാടി ആവേശത്തോടെയാണ് കുട്ടികൾ മഴ നടത്തത്തിൽ അണി ചേർന്നത്. സ്കൂളിൽ നിന്ന് ആരംഭിച്ച മഴ നടത്തം പറയക്കുളം വഴി പെരുമ്പാട്ടു തോട്ടിലൂടെ എളമ്പുലാശ്ശേരി  പാടത്താണ് സമാപിച്ചത്. തേഞ്ഞിപ്പലത്തെ പ്രധാന ജലസ്രോതസ്സുകളെ പരിചയപ്പെടാൻ മഴനടത്തത്തിലൂടെ കുട്ടികൾക്ക് സാധിച്ചു. മഴ നടത്തത്തിന് കൈത്താങ്ങ് കോഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ,
 എം അഖിൽ, അമ്പിളി, ജയപ്രിയ, ഷൈജില, ദീപു എന്നിവർ നേതൃത്വം കൊടുത്തു.
Join WhatsApp Group Send News / Ads