📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പരപ്പനങ്ങാടി സെൻ്റ് തോമസ് പള്ളിയിൽ അജപാലന സന്ദർശനം നടത്തി

📢 Published: IST 🔄 Updated: IST



താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പരപ്പനങ്ങാടി സെൻ്റ് തോമസ് പള്ളിയിൽ അജപാലന സന്ദർശനം നടത്തി

പരപ്പനങ്ങാടി : താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പരപ്പനങ്ങാടി സെൻ്റ് തോമസ് പള്ളിയിൽ ഞായറാഴ്ച്ച (14-07-2024) ഔദ്യോഗിക സന്ദർശനം നടത്തി. ഇടവക വികാരി റവ. ഫാ. അബ്രാഹം സ്രാമ്പിക്കൽ, ട്രസ്റ്റിമാരായ പി.ജെ. വിൻസൻ്റ് പടയാട്ടിൽ വിജി ജോർജ് വെള്ളാപ്പള്ളിപുരയ്ക്കൽ, ഡോ. ജിജോ ജോസഫ് ചൊവ്വള്ളിയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇടവക സമൂഹം ഒന്നുചേർന്ന് അഭിവന്ദ്യ പിതാവിന് സ്വീകരണം നൽകി. തുടർന്ന് മാർ റെമീജിയോസ് ഇഞ്ചനാനിയിലിൻ്റെ കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് ഇടവകയിൽ നിന്നും മരിച്ചവരെ അനുസ്മരിച്ചു കൊണ്ടുള്ള പ്രാർത്ഥനകളും നടന്നു. തുടർന്ന് നടന്ന പൊതുയോഗത്തിൽ രൂപതാധ്യക്ഷൻ അധ്യക്ഷത വഹിച്ചു. വിവാഹത്തിൻ്റെ 40 വർഷം പിന്നിട്ട റാഫേൽ - റോസി വടക്കൂട്ട്, വർഗ്ഗീസ് - അൽഫോൻസാ കാക്കശ്ശേരി, ജോൺസൻ - ലില്ലി അക്കര എന്നീ ദമ്പതികളെ ഇടവകയുടെ സ്നേഹോപഹാരം നൽകി ആദരിച്ചു. കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ അലീന പി. ജോൺസൻ പാലിയത്തേയിൽ ന് പ്രത്യേക ഉപഹാരം നൽകുകയും ചെയ്തു. സൺഡേ സ്കൂൾ കുടുംബകൂട്ടായ്മ മാതൃവേദി എന്നിവയുടെ വാർഷിക പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ഇടവക ട്രസ്റ്റിയായ പി.ജെ. വിൻസൻ്റ് പടയാട്ടിൽ യോഗത്തിന് നന്ദി രേഖപ്പെടുത്തി. സ്നേഹവിരുന്നോടെ അജപാലന സന്ദർശനം പൂർത്തിയാക്കി അഭിവന്ദ്യ പിതാവ് മടങ്ങി.
Join WhatsApp Group Send News / Ads