പോളിങ് ഡ്യൂട്ടി: ഉദ്യോഗസ്ഥരെ ആദരിച്ചു
ലോക്‍സഭാ തിരഞ്ഞെടുപ്പിന് ജില്ലയിലെ പോളിങ് ബൂത്തുകളില്‍ മാതൃകാപരമായി ഡ്യൂട്ടി നിര്‍വ്വഹിച്ച ഭിന്നശേഷിക്കാരായ പോളിങ് ഉദ്യോഗസ്ഥരെ ജില്ലാ തിരഞ്ഞെടുപ്പു വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഇവര്‍ക്കുള്ള അനുമോദന പത്രം കൈമാറി. . ജി.എച്ച്.എസ്.എസ്. തുവ്വൂരിലെ അധ്യാപകന്‍ അബ്ദുല്‍ സമദാനി, ഒതുക്കുങ്ങല്‍ ജി.എച്ച്.എസ്.എസിലെ അധ്യാപകന്‍ നടുതൊടി കൂരിമണ്ണില്‍ മുഹമ്മദ് യൂനുസ്, മേലാറ്റൂര്‍ എ.ഇ.ഒ ഓഫീസിലെ ക്ലര്‍ക്ക് കെ. നൗഷാദ്, വേങ്ങര ജി.എം.വി.എച്ച്.എസ്.എസിലെ അധ്യാപകന്‍ എം. മുഹമ്മദ് റഫീഖ്, അസിസ്റ്റന്റ് സെയില്‍സ് ഓഫീസര്‍ സാലിഹ്.ടി, ജൂനിയര്‍ കോ-ഓപറേറ്റീവ് ഓഡിറ്റര്‍ മുഹമ്മദ് ജംഷീര്‍, വെളിയങ്കോട് ജി.എച്ച്.എസ്.എസ്. അധ്യാപകന്‍ എ.എന്‍ നിജുമോന്‍, മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ക്ലര്‍ക്ക് കെ. അക്‍ബര്‍ അലി എന്നിവരെയാണ് ആദരിച്ചത്.