📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

പുഴയിലിറങ്ങിയ ഈശ്വർ മൽപെയുടെ വടം പൊട്ടി, തിരികെ കയറ്റി നാവികസേന; തിരച്ചിലിനായി വീണ്ടുമിറങ്ങി

📢 Published: IST 🔄 Updated: IST

പുഴയിലിറങ്ങിയ ഈശ്വർ മൽപെയുടെ വടം പൊട്ടി, തിരികെ കയറ്റി നാവികസേന; തിരച്ചിലിനായി വീണ്ടുമിറങ്ങി


shirur-rescue-malpe-2707

ഷിരൂർ∙ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുനെ കണ്ടെത്താൻ പ്രാദേശിക മുങ്ങൽ വിദഗ്ധ സംഘം പുഴയിലിറങ്ങി തിരയാനുള്ള ശ്രമം ആരംഭിച്ചു. ഇവർക്കൊപ്പം നാവികസേനയുമുണ്ട്. മൺകൂനയ്ക്കടതുത്ത് ബോട്ടിലെത്തിയ പ്രാദേശിക മുങ്ങൽ വിദഗ്ധ സംഘത്തിലെ ചിലർ വെള്ളത്തിലേക്ക് ഇറങ്ങി. പുഴയിലിറങ്ങിയ ഈശ്വർ മൽപെയുടെ വടം പൊട്ടിയെങ്കിലും നാവികസേന ഇദ്ദേഹത്തെ സുരക്ഷിതമായി തിരികെ കയറ്റി. മൽപെ വീണ്ടും പുഴയിലിറങ്ങി.

തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞ മൽപെ, തിരച്ചിൽ വെല്ലുവിളിയായി തോന്നുന്നില്ലെന്നും വ്യക്തമാക്കി. പ്രാദേശിക മുങ്ങൽ വിദഗ്ധരുടേത് നല്ല ടീംവർക്കുള്ള സംഘമാണെന്ന് എംഎൽഎ എ.കെ.എം.അഷ്റഫും പറഞ്ഞു. ശക്തമായ അടിയൊഴുക്കാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നത്. നാവികസേനയുടെ ഉന്നത ഉദ്യോഗസ്ഥർ ഷിരൂരിലെത്തും. റിയർ അഡ്മിറൽ ആർ.എം.രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണെത്തുന്നത്. കർണാടക മേഖലയുടെ ചുമതലയുള്ള ആളാണ് ആർ.എം.രാമകൃഷ്ണൻ.

അർജുനെ തിരഞ്ഞുള്ള ദൗത്യം പന്ത്രണ്ടാം ദിനവും തുടരുകയാണ്. സൈന്യത്തിന്റെ കൂടുതൽ സേവനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചിരുന്നു. ലോറിയിൽ മനുഷ്യസാന്നിധ്യം നിർണയിക്കാൻ ഇന്നലെ നടത്തിയ തെർമൽ സ്കാനിങ്ങിലും കഴിഞ്ഞില്ല. റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ സംഘം ഇവിടെ പരിശോധന തുടരുന്നുണ്ട്. അർജുൻ ഉൾപ്പെടെ മൂന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

ദൗത്യം തുടരണമെന്ന കേരളത്തിന്റെ ആവശ്യം അധികൃതരെ അറിയിച്ചിട്ടുണ്ട്. ദൗത്യം പൂർത്തിയാകുംവരെ ഇവിടെ തുടരാൻ കാർവാർ എംഎൽഎയോട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചിട്ടുണ്ട്. കൊച്ചി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. 16ന് രാവിലെ 8.30ന് ആയിരുന്നു അപകടം. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയാണ് അർജുൻ.

Join WhatsApp Group Send News / Ads