മലപ്പുറത്ത് എച്ച്1 എൻ1 ബാധിച്ച് യുവതി മരിച്ചു

(പൊന്നാനി) മലപ്പുറം: എച്ച്1 എൻ1 ബാധിച്ച് മലപ്പുറത്ത് ഒരാൾ മരിച്ചു. പൊന്നാനി സ്വദേശിയായ 47-കാരിയാണ് മരിച്ചത്. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഒരാഴ്ചയായി രോഗബാധിതയായി ഇവർ ചികിത്സയിലായിരുന്നു. പനി ബാധിച്ച് ആദ്യം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ജില്ലയിൽ ഇന്ന് നാലുപേർക്ക് മലമ്പനിയും സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.