📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു, പൂനെ ലാബിലെ ഫലവും പോസിറ്റീവ്

📢 Published: IST 🔄 Updated: IST

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു, പൂനെ ലാബിലെ ഫലവും പോസിറ്റീവ്


മലപ്പുറം- മലപ്പുറം ജില്ലയിൽ നിപ സംശയിക്കുന്ന കുട്ടിയുടെ പരിശോധന ഫലം പോസിറ്റീവ്. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയും പോസിറ്റീവായി. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്ക് കൂടി പനി ബാധിച്ചു.
മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ കുട്ടിക്കാണ് നിപ സ്ഥിരീകരിച്ചത്. പ്രദേശത്ത് കർശനമായ നിയന്ത്രണം ഏർപ്പെടുത്തി. മൂന്നു കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

മലപ്പുറം ജില്ലയിൽ നിപ സംശയത്തിൻ്റെ പശ്ചാത്തലത്തിൽ മലപ്പുറം പി.ഡബ്യു.ഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെൽ തുറന്നു.

Join WhatsApp Group Send News / Ads