തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ മോഷണം നടത്തിയ 22 കാരന്‍ പോലീസ് പിടിയില്‍

തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ മോഷണം നടത്തിയ 22 കാരന്‍ പോലീസ് പിടിയില്‍

കോളേജിൽ പഴയ വിദ്യാർത്ഥിയായിരുന്ന ഇയാൾ കോളേജിൽ മുമ്പ് മോഷണ ശ്രമം നടത്തിയിരുന്നു.

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ മോഷണം.യുവാവ് അറസ്റ്റിൽ.
തിരൂരങ്ങാടി വെള്ളിലക്കാട് റോഡിൽ അമ്പാട്ട് വീട്ടിൽ ഖാദർ ശരീഫ് (22) നെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്.

കോളേജിൽ പഴയ വിദ്യാർത്ഥിയായിരുന്ന ഇയാൾ കോളേജിൽ മുമ്പ് മോഷണ ശ്രമം നടത്തിയിരുന്നു.

കഴിഞ്ഞദിവസം പുലർച്ചെയാണ് പിക്കാസ് ഉപയോഗിച്ച് കോളജിൽ ഒട്ടേറെ നാശനഷ്‌ടങ്ങൾ വരുത്തി കവർച്ച നടത്തിയത്. എസ്.എ.പിയുടെ ഓഫീസിൻ്റെ പൂട്ട് തകർത്ത് അകത്തുകയറിയത്. മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ട‌ിച്ചത്.

കൂടാതെ സൂപ്രണ്ടിന്റെ ഓഫീസിന്റെ ലോക്കും, കംപ്യൂട്ടർലാബിന്റെ വാതിലിന്റെ അടിഭാഗവും പൊളിക്കാൻ ശ്രമിച്ചിരുന്നു. കെമിസ്ട്രി ലാബിലെ കംപ്യൂട്ടറുകളും,ലാപ്ടോപ്പുകളും തല്ലിപൊളിച്ചു.

എസ്.ഐമാരായ വിനോദ്,ഭക്തവത്സലൻ, സി.പി.ഒമാരാ യ ലക്ഷ്മണൻ, ജിതിൻ, ബിജോയ്, ഫാരിസ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

Previous Post Next Post