കളമശ്ശേരി സ്‌ഫോടനം: ഒരാൾ തൃശൂരിൽ കീഴടങ്ങി
തൃശൂർ - കളമശ്ശേരി ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊച്ചി സ്വദേശി പോലീസ് സ്‌റ്റേഷനിൽ. തൃശൂർ കൊടകര പോലീസ് സ്‌റ്റേഷനിലാണ് ഇയാൾ കീഴടങ്ങിയത്. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ഉച്ചക്ക് ഒന്നരയോടെയാണ് ഇയാൾ പോലീസ് സ്‌റ്റേഷനിലെത്തി താനാണ് കളമശ്ശേരിയിൽ ബോംബ് വെച്ചതെന്ന് അറിയിച്ചത്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.