📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

കളമശ്ശേരി സ്‌ഫോടനം: അന്വേഷണത്തിന് പ്രത്യേക സംഘം; സെക്രട്ടറിയേറ്റ് പരിസരത്ത് സുരക്ഷ ശക്തമാക്കി

📢 Published: IST 🔄 Updated: IST

കളമശ്ശേരി സ്‌ഫോടനം: അന്വേഷണത്തിന് പ്രത്യേക സംഘം; സെക്രട്ടറിയേറ്റ് പരിസരത്ത് സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. തലസ്ഥാനത്ത് ട്രാഫിക് പൊലിസിന്റെയും ലോക്കല്‍ പൊലിസിന്റെയും നേതൃത്വത്തില്‍ സംയുക്ത പരിശോധന നടക്കുന്നുണ്ട്. ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട ഇടങ്ങളിലും പരിശോധനയുണ്ട്. സെക്രട്ടറിയേറ്റ് പരിസരത്ത് സുരക്ഷ വര്‍ധിപ്പിച്ചു. നാളെ നടക്കാനിരിക്കുന്ന എന്‍.ഡി.എയുടെ സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പരിശോധന. ഹോട്ടലുകളും ലോഡ്ജുകളും ഉള്‍പ്പെടെ പരിശോധിക്കാന്‍ നിര്‍ദേശമുണ്ട്.

സ്‌ഫോടനത്തില്‍ മരിച്ച സ്ത്രീയെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റ 12 വയസ്സുകാരിയും അവരുടെ അമ്മയും ഐസിയുവിലാണ്. പത്തു പേരാണ് ഐസിയുവിലുള്ളത്.

ഇന്ന് രാവിലെയാണ് കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ പ്രാര്‍ഥനാ യോഗം നടന്ന ഹാളില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഒരു സ്ത്രീ മരിക്കുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നടന്നത് ഐ.ഇ.ഡി ഡിവൈസ് ഉപയോഗിച്ചുള്ള സ്‌ഫോടനമാണെന്ന് ഡി.ജി.പി സ്ഥിരീകരിച്ചിരുന്നു. എന്‍.ഐ.എ, എസ്.പി.ജി സംഘങ്ങള്‍ സ്‌ഫോടനം നടന്ന ഓഡിറ്റോറിയത്തില്‍ പരിശോധന നടത്തി. ഓഡിറ്റോറിയത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Join WhatsApp Group Send News / Ads