മലപ്പുറത്ത് 18 പേർക്കുകൂടി കുഷ്ഠരോഗം; ഇതോടെ 9 കുട്ടികൾ ഉൾപ്പെടെ 47 പേർക്ക് രോഗസ്ഥിരീകരണം
മലപ്പുറം - മലപ്പുറത്ത് മൂന്ന് കുട്ടികളടക്കം 18 പേർക്കുകൂടി കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് കുട്ടികളും 15 മുതിർന്നവരുമാണുള്ളത്. ഇതോടെ ഈ വർഷം ജില്ലയിൽ ഒമ്പത് കുട്ടികൾ ഉൾപ്പെടെ (38 മുതിർന്നവർ) 47 പേർക്ക് രോഗം സ്ഥിരീകരിച്ചതായി മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുക പറഞ്ഞു.