അൽബിദായ ഇസ്ലാമിക് സ്കൂൾ ആർട്സ് ഫെസ്റ്റ്
ചുള്ളിപ്പാറ അൽബിദായ ഇസ്ലാമിക് സ്കൂൾ ആർട്സ് ഫെസ്റ്റ് തിരൂരങ്ങാടി നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ പ്രിസം കേഡറ്റുകൾ അവതരിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സദസ് ശ്രദ്ധേയമായി.
ശിഹാബ് മുക്കൻ അധ്യക്ഷത വഹിച്ചു. ഒ.ലുഖ്മാനുൽ ഹകീം, മെഹബൂബ് പി.കെ, അലി അഷ്കർ അശ്റഫി, അബൂബക്കർ ഹാജി എ.പി, യൂസുഫ് കെ, ഇസ്മാഈൽ കൂർമത്ത്, പ്രിൻസിപ്പൽ ഷകീല പി സംസാരിച്ചു.