📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

പെൺകുട്ടിയുമായി വാക്കേറ്റമുണ്ടായതിന് തല മരത്തിലിടിപ്പിച്ച് അധ്യാപകൻ; ഛർദ്ദിക്കു പിന്നാലെ വിദ്യാർത്ഥി ആശുപത്രിയിൽ

📢 Published: IST 🔄 Updated: IST
പെൺകുട്ടിയുമായി വാക്കേറ്റമുണ്ടായതിന് തല മരത്തിലിടിപ്പിച്ച് അധ്യാപകൻ; ഛർദ്ദിക്കു പിന്നാലെ വിദ്യാർത്ഥി ആശുപത്രിയിൽ

തിരുവനന്തപുരം -  അധ്യാപകൻ അഞ്ചാംക്ലാസ് വിദ്യാർത്ഥിയുടെ തല മരത്തിൽ ഇടിപ്പിച്ച് പരുക്കേൽപ്പിച്ചതിന് പിന്നാലെ കുട്ടി ഛർദ്ദിച്ച് ആശുപത്രിയിൽ. പാത്തൻകോട് അയിരൂപ്പാറ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം. യു.പി വിഭാഗത്തിലെ താൽക്കാലിക അധ്യാപകനാണ് വിദ്യാർത്ഥിയുടെ ഷർട്ടിൽ കുത്തിപ്പിടിച്ച് തല മരത്തിലിടിപ്പിച്ചതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
 ഇന്നലെ ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. പരുക്കേറ്റ വിദ്യാർത്ഥി ഛർദ്ദിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും ശേഷം മെഡിക്കൽ കോളേജിലും പിന്നീട് എസ്.എ.ടിയിലും പ്രവേശിപ്പിച്ചു. തുടർന്ന് രക്ഷിതാക്കൾ പോത്തൻകോട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ചുമതലയേറ്റ കായികാധ്യാപകനാണ് വിദ്യാർത്ഥിയോട് ക്രൂരമായി പെരുമാറിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു.
 ഇന്നലെ സ്‌കൂളിൽ കലോത്സവം നടക്കുന്നതിനിടെ പെൺകുട്ടിയുമായി തർക്കിക്കുന്നത് കണ്ട കായികാധ്യാപകൻ വിദ്യാർത്ഥിയെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവമുണ്ടായതെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. പ്രശ്‌നത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോത്തൻകോട് പോലീസ് പറഞ്ഞു.
Join WhatsApp Group Send News / Ads