📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

കരിപ്പൂരിൽ നിന്ന് 28 മുതൽ രാത്രികാല വിമാന സർവീസ് പുനരാരംഭിക്കും

📢 Published: IST 🔄 Updated: IST

കരിപ്പൂരിൽ നിന്ന് 28 മുതൽ രാത്രികാല വിമാന സർവീസ് പുനരാരംഭിക്കും

കോഴിക്കോട് - കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഈ മാസം 28 മുതൽ മുഴുസമയ സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ. റൺവേ റീ കാർപ്പറ്റിംഗ് പ്രവൃത്തികളെ തുടർന്ന് നിലവിൽ പകൽ സമയത്ത് മാത്രമാണ് സർവീസുള്ളത്. റൺവേ റീകാർപ്പറ്റിങ്ങിന് പുറമേ ഗ്രേഡിംഗ് ജോലി കൂടി പൂർത്തിയായതോടെയാണ് 24 മണിക്കൂറും സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചത്. 
 ഇത് സംബന്ധിച്ച അറിയിപ്പ് വിമാനക്കമ്പനികൾക്ക് നല്കിയിട്ടുണ്ടെന്നും ഇതോടെ വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂളുകളിൽ മാറ്റം വരുമെന്നും വ്യക്തമാക്കി. റീ കാർപ്പറ്റിംഗ് പ്രവൃത്തി കാരണം ജനുവരി മുതൽ കരിപ്പൂർ വിമാനത്താവളത്തിലെ സർവീസുകൾ രാവിലെ പത്തു മുതൽ വൈകിട്ട് ആറു വരെയായി പുനഃക്രമീകരിച്ചിരുന്നു.
Join WhatsApp Group Send News / Ads