മുസ്‌ലീം ലീഗ്-സമസ്ത തര്‍ക്കം കണ്ടില്ലെന്ന് നടിക്കാനാകില്ല, ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍
തിരുവനന്തപുരം - സമസ്ത - ലീഗ് തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച വേണമെന്ന് മുസ്‌ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍. എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ അത് പരിഹരിക്കപ്പെടണമെന്നും ഇ ടി പറഞ്ഞു. വാര്‍ത്തകളെ കണ്ടില്ലെന്ന് നടിച്ച് പോകാന്‍ ആകില്ല. മനസ്സ് തുറന്ന് സംസാരിക്കാന്‍ ലീഗ് തയ്യാറാണ്. അത്തരമൊരു മനസ്സ് സമസ്തക്കും ഉണ്ടെന്നാണ് പ്രതീക്ഷയെന്നും ഇ ടി മുഹമ്മദ് ബഷീര്‍ ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. മുസ്‌ലീം ലീഗിനെ മാറ്റിനിര്‍ത്തി ന്യൂനപക്ഷ ക്ഷേമം ഉറപ്പാക്കാന്‍ ആകില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.