📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

കയ്യിൽ കിട്ടിയ കവറുകളിൽ മത്തി പെറുക്കിക്കൂട്ടി, വീണ്ടും തീരം തേടി മത്തിപ്പടയെത്തി!

📢 Published: IST 🔄 Updated: IST
കയ്യിൽ കിട്ടിയ കവറുകളിൽ മത്തി പെറുക്കിക്കൂട്ടി, വീണ്ടും തീരം തേടി മത്തിപ്പടയെത്തി!

തിരൂർ ∙ വീണ്ടും തീരം തേടി മത്തിപ്പടയെത്തി. ഇത്തവണ പറവണ്ണ തീരത്താണ് തീരം തൊട്ട തിരകൾക്കൊപ്പം മത്തിച്ചാകരയെത്തിയത്. ഇന്നലെ രാവിലെ 8 മണിയോടെയാണ് ചാകരയെത്തിയത്. ഇതോടെ നാട്ടുകാർ ഓടിയെത്തി പിടയ്ക്കുന്ന മത്തി കോരിയെടുത്തു. ബീച്ചിലെത്തിയ വിനോദസഞ്ചാരികളും കയ്യിൽ കിട്ടിയ കവറുകളിൽ മത്തി പെറുക്കിക്കൂട്ടി. അവർക്കിതൊരു അപൂർവ ദൃശ്യവിരുന്നുമായി. വിവരമറിഞ്ഞ് കൂടുതൽ പേർ കടൽത്തീരത്ത് എത്തിയിരുന്നു.


മണിക്കൂറോളമാണ് മത്തി വന്നു കൊണ്ടിരുന്നത്. മത്സ്യത്തൊഴിലാളികൾക്കും കടൽ അറിഞ്ഞു നൽകിയ ചാകര അനുഗ്രഹമായി. കഴിഞ്ഞ സെപ്റ്റംബർ 9ന് കൂട്ടായി പടിഞ്ഞാറേക്കര ബീച്ചിൽ ഇതുപോലെ മത്തിയെത്തിയിരുന്നു. പറവണ്ണയിലും താനൂരിലും മാസങ്ങൾക്കു മുൻപ് ഇതുണ്ടായിരുന്നു. കരയ്ക്കു സമീപമെത്തുന്ന മീൻ ശക്തമായ തിരയിൽ പെട്ട് കരയ്ക്ക് അടിയുന്നതാണിതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
Join WhatsApp Group Send News / Ads