📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

അഞ്ചുദിവസത്തേക്ക് ഇടമിന്നലോട് കൂടിയ മഴ; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്, ചൊവ്വാഴ്ചയോടെ അറബിക്കടലിൽ ന്യൂനമർദ്ദം

📢 Published: IST 🔄 Updated: IST

അഞ്ചുദിവസത്തേക്ക് ഇടമിന്നലോട് കൂടിയ മഴ; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്, ചൊവ്വാഴ്ചയോടെ അറബിക്കടലിൽ ന്യൂനമർദ്ദം 


തിരുവനന്തപുരം - സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതനുസരിച്ച് ഇന്ന് (ഞായർ) 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ ജില്ലകളിലൊഴികെയുള്ള മറ്റു 12 ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടതും ശക്തവുമായ മഴക്കുള്ള സാധ്യതയാണുള്ളത്.
 ഒക്ടോബർ 18 വരെ ഈ ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പാണുള്ളത്. എന്നാൽ, 17ന് കണ്ണൂരിലും കാസർകോടും ഉൾപ്പെടെ 14 ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. 
 യെല്ലോ അലർട്ട് ആണെങ്കിലും ഇന്നലെ പലയിടത്തും ഓറഞ്ച് അലർട്ടിന് സമാനമായ ശക്തമായ മഴയാണ് ലഭിച്ചത്. അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. നിലവിൽ തെക്കൻ തമിഴ്‌നാടിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായായാണ് ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നത്. ചൊവ്വാഴ്ചയോടെ അറബിക്കടലിൽ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചാൽ തുടർന്നുള്ള 48 മണിക്കൂറിൽ പടിഞ്ഞാറു വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
Join WhatsApp Group Send News / Ads