താനാളൂർ | മീനടത്തൂർ കൈതക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. വട്ടത്താണി പടിഞ്ഞാറ് വശം വാക്കാട് ബൈജുവിന്റെ മകൻ വിഷ്‌ണു(17) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇതിനിടയിലായിരുന്നു അപകടം. നാട്ടുകർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിയാത്തതിനാൽ തിരൂർ ഫയർഫോഴ്സ് എത്തിയാണ് പുറത്ത് എടുത്തത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n