പരപ്പനങ്ങാടി : അപ്പൂസ് ഡ്രൈവിംഗ് സ്കൂളിൽ മോഷണം നടത്തി ഒന്നര ലക്ഷം രൂപ കവർച്ച ചെയ്ത പ്രതിയുടെ കയ്യിൽ നിന്നും പണം മോഷണം മുതൽ ആണെന്ന് അറിഞ്ഞുകൊണ്ട് കൈവശപ്പെടുത്തി മാക്സിമോ മിനി പിക്കപ്പ് വാൻ സ്വന്തം പേരിൽ വാങ്ങിക്കുകയും പോത്ത് വളർത്തൽ ചെയ്യാമെന്ന് പറഞ്ഞു ഒന്നാം പ്രതിയായ റസാക്കില് നിന്നും പണം വാങ്ങിയെടുത്ത പ്രതിയുമായ ഫറോക്ക് ചുങ്കം സ്വദേശിയും ഇപ്പോൾ പള്ളിക്കൽ ബസാറിൽ താമസിക്കുന്നതുമായ ചാലിയിൽ കടവത്ത് മാളിയിൽ വീട്ടിൽ മുസ്തഫ മകൻ ആഷിക് എന്ന പോത്ത് ആഷിക്കിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു... കഴിഞ്ഞമാസം സെപ്റ്റംബർ 20-)0 തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം. മൂന്നു വാഹനത്തിന്റെ ടാക്സ് അടയ്ക്കുന്നതിനായി ഏൽപ്പിച്ച തുക സ്ഥാപനത്തിൽ വച്ച് പൂട്ടിപ്പോയ അപ്പൂസ് ഡ്രൈവിംഗ് സ്കൂളാണ് ഒന്നാംപ്രതിയായ ഒതുക്കുങ്ങൽ സ്വദേശിയായ അബ്ദുൾ റസാക്ക് ആയുധം ഉപയോഗിച്ച് കുത്തി തുറന്ന് പണം അപഹരിച്ചത്. പണം ലഭ്യമായ ഉടനെ തന്നെ രണ്ടാം പ്രതിയെ ഇയാൾ വിളിക്കുകയും ചെയ്തു.
തുടർന്ന് രണ്ടാം പ്രതിയായ ആഷിക് സി എം പോത്ത് ബിസിനസ് നടത്തുന്നത് ലാഭകരമാണെന്നും മറ്റും പറഞ്ഞു ഒന്നാം പ്രതിയിൽ നിന്ന് പണം പലവിധങ്ങളിലായി കൈ പറ്റുകയും ചെയ്തു തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഒന്നാം പ്രതിയായ റസാഖിനെ പോലീസ് അറസ്റ്റ് ചെയ്തത് അറിഞ്ഞു രണ്ടാംപ്രതിയായ ആഷിക് പോലീസ് പിടികൂടാതെ ഇരിക്കുന്നതിനായി പല സ്ഥലങ്ങളിലായി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കറങ്ങി നടക്കുകയായിരുന്നു.
എന്നാൽ ലഭ്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിന്നീട് മഞ്ചേരിയിൽ നിന്നും അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്. ഇയാൾക്ക് തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിൽ 2012 കാലഘട്ടത്തിൽ ഒരു കൊലപാതക കേസും, താനൂർ കുറ്റിപ്പുറം കൊണ്ടോട്ടി പരപ്പനങ്ങാടി എന്നിവിടങ്ങളിൽ വ്യത്യസ്തങ്ങളായിട്ടുള്ള മോഷണം കേസുകളും നിലവിലുള്ളതാണ്. മോഷണം നടത്തി കിട്ടുന്ന പൈസ ഉപയോഗിച്ച് ആർഭാടം ജീവിതം നയിക്കുകയാണ് പ്രതിയുടെ പതിവ്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്റെ നിർദ്ദേശാനുസരണം താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ മേൽനോട്ടത്തിൽ പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ ജിനേഷ് കെ ജെ, സബ് ഇൻസ്പെക്ടർ അരുൺ ആർ യു, സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ മുജീബ് റഹ്മാൻ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതലായിട്ട് ചോദ്യം ചെയ്താൽ മറ്റു കേസുകളിൽ കൂടി ഉൾപെട്ടിട്ടുണ്ടോ എന്നുള്ള കാര്യം വ്യക്തമാകുമെന്നും പോലീസ് അറിയിച്ചു.