📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

ഡ്യൂട്ടിക്കെത്തിയ ശേഷം കാണാനില്ല; കോഴിക്കോട് കുറ്റ്യാടിയിൽ പോലീസ് ഓഫീസർ മരിച്ചനിലയിൽ

📢 Published: IST 🔄 Updated: IST
ഡ്യൂട്ടിക്കെത്തിയ ശേഷം കാണാനില്ല; കോഴിക്കോട് കുറ്റ്യാടിയിൽ പോലീസ് ഓഫീസർ മരിച്ചനിലയിൽ

കോഴിക്കോട്  - കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ മരിച്ച നിലയിൽ. സിവിൽ പോലീസ് ഓഫീസർ പാതിരിപ്പറ്റ സ്വദേശി സുധീഷിനെയാണ് ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. 
 ഇന്നലെ രാവിലെ മുതൽ സുധീഷിനെ സ്റ്റേഷനിൽ നിന്ന് കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇന്നലെ വൈകീട്ടോടെയാണ് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിന്റെ ആളൊഴിഞ്ഞ പാർക്കിംഗ് ഗ്രൗണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിനിടെ, സുധീഷിന്റെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് മാറ്റുന്നത് നാട്ടുകാർ തടഞ്ഞിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു തടഞ്ഞത്. രാത്രിയിൽ ഇൻക്വസ്റ്റ് നടത്തിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിച്ചു.
 ചിട്ടി കമ്പനി തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തിലുണ്ടായിരുന്നയാളാണ് സുധീഷ്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയ സാഹചര്യത്തിൽ ഫയൽ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. 
Join WhatsApp Group Send News / Ads