📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

മത്സ്യതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.

📢 Published: IST 🔄 Updated: IST


മത്സ്യതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.

പരപ്പനങ്ങാടി:മത്സ്യതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. സദ്ദാംബീച്ചിലെ കുപ്പാച്ചൻ സൈതലവിയുടെ മകൻ ജലീൽ (42) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ ജലീലിന് കടലിൽ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടർന്ന് കരയിലെത്തി പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് പോകുന്നതിനിടെ ആശുപത്രിക്ക് മുന്നിൽ വെച്ച് കുഴഞ്ഞ് വീണ് മരണം സംഭവിക്കുകയായിരുന്നു. മാതാവ്:അഫ്സാബി.
ഭാര്യ:ഷറഫുന്നിസ.
മക്കൾ:ജഹാന ഷെറിൻ, മുഹമ്മദ് നിഹാൽ, മുഹമ്മദ് ശമ്മാസ്, മുഹമ്മദ് നാസിം. സഹോദരൻമാർ:നളർ, നവാസ്, നൗഫൽ, മാരിയത്ത്, മാഫിയത്ത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഖബറടക്കം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് (ഞായർ ) അരയൻകടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Join WhatsApp Group Send News / Ads