📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

റഫീഖ് പാറയ്ക്കലിന് സ്വീകരണം നൽകി

📢 Published: IST 🔄 Updated: IST

റഫീഖ് പാറയ്ക്കലിന് സ്വീകരണം നൽകി

റിയാദ്  - സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രവാസികൾ സർവാത്മനാ ഏറ്റെടുത്ത പദ്ധതിയാണെന്നും അതിന്റെ സുതാര്യതയും കൃത്യനിഷ്ഠയും മതിപ്പ് ഉളവാക്കിയിട്ടുണെന്നും പദ്ധതി കോഡിനേറ്റർ റഫീഖ് പാറയ്ക്കൽ പറഞ്ഞു വാദി ദവാസിർ സെൻട്രൽ കമ്മിറ്റി നടത്തിയ സ്വീകരണത്തിൽ പദ്ധതിയെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
സെൻട്രൽ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷറഫുദ്ദീൻ കന്നേറ്റി അധ്യക്ഷത വഹിച്ചു. അബൂബക്കർ അൻവരി  ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം റഫീഖ് പാറയ്ക്കൽ നൽകി. അലി നീലേരി, സത്താർ ആലപ്പുഴ, നിയാസ് കോട്ടപ്പുറം, അഷ്‌റഫ് വേളം, ഹംസ കണ്ണൂർ, റഷീദ് ലീന, അലി പുത്തനത്താണി, അബ്ദുൽ അസീസ് സോണി, ബീരാൻകുട്ടി നീറാട്, അബ്ദുള്ള പടിക്കൽ, അബ്ദുൽസലാം ഉള്ളണം, മുസ്തഫ മാരായമംഗലം, റസാക്ക് തൃകടേരി, നിസാർ ആലിൻചൂട് തുടങ്ങിയവർ പങ്കെടുത്തു. സിറാജ് ആരിയേക്കൽ സ്വാഗതവും സിദ്ദീഖ് കൊപ്പം നന്ദിയും പറഞ്ഞു.
Join WhatsApp Group Send News / Ads