കരുമ്പില്‍ അണ്ടര്‍പാസ്ഗതാഗതത്തിനു തുറന്നു കൊടുക്കുന്നു

കരുമ്പില്‍ അണ്ടര്‍ പാസിലെ അവസാനഘട്ട പ്രവര്‍ത്തികള്‍ നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, അബ്ദുറഹിമാന്‍ രണ്ടത്താണി, നഗരസഭ വികസന ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, യു.കെ മുസ്ഥഫ മാസ്റ്റര്‍, ഏകെ റഹീം. കെഎം മൊയ്തീന്‍, കെ.എന്‍.ആര്‍.സി ഡെപ്യൂട്ടി പ്രൊജക്ട് മാനേജര്‍സ സുരേന്ദ്രന്‍, രാജു സന്ദര്‍ശിച്ച് വിലയിരുത്തുന്നു.


കരുമ്പില്‍ അണ്ടര്‍പാസ്
ഗതാഗതത്തിനു തുറന്നു കൊടുക്കുന്നു

തിരുരങ്ങാടി: ഏറെ മുറവിളികള്‍ക്കൊടുവില്‍ അനുവദിച്ച കരുമ്പില്‍ അണ്ടര്‍പാസ് അടുത്ത ദിവസം ഗതാഗതത്തിനു തുറന്നകൊടുക്കും. ടാറിംഗ് പ്രവർത്തി രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകും. രണ്ട് തവണ തിരുരങ്ങാടി നഗരസഭ പ്രമേയം പാസാക്കി ദേശീയപാത അധികൃതര്‍ക്ക് നല്‍കിയിരുന്നു, ഇ.ടി മുഹമ്മദ് ബഷീര്‍ എം, പി, കെ പി എ മജീദ്, എം, എല്‍.എ നഗരസഭ ചെയര്‍മാന്‍കെ പി മുഹമ്മദ് കുട്ടി, നഗരസഭസ്ഥിര സമിതി അധ്യക്ഷന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ എന്നിവര്‍ ദേശീയ പാത അധികൃതരെ നേരിട്ട് കണ്ട് അണ്ടര്‍പാസ് ആവശ്യപ്പെടുകയും തുടർന്ന് എട്ട് മീറ്റർ വീതിയിൽ അണ്ടർ പാസ് അനുവദിക്കുകയുമായിരുന്നു,അനുവദിച്ചുകിട്ടുന്നതിനായി കരുമ്പിലില്‍ ആക്ഷന്‍ കൗണ്‍സില്‍ ഉണ്ടാക്കിയിരുന്നു, കരുമ്പില്‍ മുസ് ലിം ലീഗ്, മഹല്ല് കമിറ്റി, വ്യാപാര വ്യവസായ ഏകോപന സമിതി തുടങ്ങിയവരും നിവേദനങ്ങള്‍ നല്‍കിയിരുന്നു, നേരത്തെ കക്കാട് മേല്‍പ്പാലവും വെന്നിയൂരില്‍ അണ്ടര്‍ പാസുമായിരുന്നു ദേശീയ പാത തീരുമാനിച്ചിരുന്നത്, ഇത് ഏറെ പ്രയാസമുണ്ടാക്കുമെന്നും കരുമ്പില്‍ അണ്ടര്‍ പാസ് അനിവാര്യമാണെന്നും ദേശീയ പാത അധികൃതരെ ബോധ്യപ്പെടുത്തി നേടാനായത് വലിയ ആശ്വാസമാണ്, അണ്ടര്‍ പാസിലെ അവസാനഘട്ട പ്രവര്‍ത്തികള്‍ നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, അബ്ദുറഹിമാന്‍ രണ്ടത്താണി, നഗരസഭ വികസന ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ യു.കെ മുസ്ഥഫ മാസ്റ്റര്‍, ഏകെ റഹീം. കെ.എം മൊയ്തീന്‍, കെ.എന്‍.ആര്‍.സി ഡെപ്യൂട്ടി പ്രൊജക്ട് മാനേജര്‍ സുരേന്ദ്രന്‍, രാജു സന്ദര്‍ശിച്ച് വിലയിരുത്തി. അണ്ടര്‍ പാസ് തുറക്കുന്നതോടെ ഇതു വഴി വാഹനങ്ങള്‍ക്ക് തിരികെ പോവാനാവും. ഇപ്പോള്‍ കാച്ചടി ഭാഗത്ത് വന്നാണ് വാഹനങ്ങള്‍ തിരിക്കുന്നത്.



Previous Post Next Post
WhatsApp