കുന്നുംപുറത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; കൂമണ്ണശ്വദേശി മരണപ്പെട്ടു.

മരണപെട്ട ശാക്കിർ സുഹരി

കുന്നുംപുറത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; കൂമണ്ണശ്വദേശി മരണപ്പെട്ടു.


തിരൂരങ്ങാടി• കുന്നുംപുറം - വേങ്ങര റോഡിൽ ബൈക്കുകൾ അപകടത്തിൽ പെട്ട് യുവാവ് മരിച്ചു. കൂമണ്ണ സ്വദേശിയായ ശാക്കിർ സുഹരിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യയും കുഞ്ഞും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം 6. 25 നാണ് അപകടം സംഭവിച്ചത്.

നിർത്തിയിട്ട് ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന യുവാവ് പെട്ടെന്ന് ബൈക്ക് മുന്നോട്ടെടുത്ത് വളച്ചപ്പോൾ അതേ ദിശയിൽ നിന്ന് വന്ന ശാക്കിറിന്റെ ബൈക്ക് ഈ ബൈക്കിന്റെ മുൻ ഭാഗത്ത് തട്ടി മറിയുകയായിരുന്നു.ബൈക്കിലുണ്ടായിരുന്ന മൂവരും തെറിച്ചു വീണെങ്കിലും ശാക്കിർ എതിരെ വന്ന ഓട്ടോറിക്ഷയിലേക്കാണ് തെറിച്ചു വീണതെന്ന് നാട്ടുകാർ പറഞ്ഞു. ഉടനെ കുന്നുംപുറത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.


Previous Post Next Post