കോഴിക്കോട്നിന്ന് പുറപ്പെട്ട വിമാനം കണ്ണൂരിൽ തിരിച്ചിറക്കി
കോഴിക്കോട്- കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ഫയർ അലാറം കത്തിയതിനെ തുടർന്ന് കണ്ണൂരിൽ തിരിച്ചിറക്കി.
ടേക്ക് ഓഫ് ചെയ്ത് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് പൈലറ്റ് വിമാനത്തിൽ ഫയർ വാണിംഗ് ലൈറ്റ് കത്തുന്നത് കണ്ടത്. തുടർന്ന് വിമാനം കണ്ണൂരിലേക്ക് തിരിച്ചുവിട്ടു. എന്നാൽ അന്വേഷണത്തിൽ തെറ്റായ അലാറമാണെന്ന് കണ്ടെത്തി.