സ്നേഹ റസൂൽ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു.
കരുമ്പിൽ • തഅലീമുൽ മുസ്ലിമീൻ മദ്രസയിൽ 'സ്നേഹ റസൂൽ ' നബിദിനാഘോഷം സംഘടിപ്പിച്ചു. മദ്രസ പ്രസിഡണ്ട് കെ എം ഉമ്മർ ഹാജി പതാക ഉയർത്തി. തുടർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ നബിദിന റാലി നടന്നു.
മൗലൂദ് പാരായണത്തിന് കരുമ്പിൽ ജുമാ മസ്ജിദ് മുദരിസ് റഫീഖ് ഫൈസി കൂമണ്ണ, സദർ മുഹല്ലിം അബ്ദുൾ അസീസ് ദാരിമി, മുഹമ്മദ് മുസ്ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി, റഫീഖ് ഫൈസി കൂമണ്ണ മദ്ഹുറസൂൽപ്രഭാഷണം നടത്തി. മഹല്ല് സെക്രട്ടറി അബു മാസ്റ്റർ, അരീക്കാടൻ സലാം, കെ എം മുഹമ്മദ്, മദ്രസ സെക്രട്ടറി തുടങ്ങിയവരും പങ്കെടുത്തു.
തുടർന്ന് വിദ്യാർത്ഥികളുടെ മദ്രസ വിദ്യാർത്ഥികളുടെയും, പൂർവ വിദ്യാർത്ഥികളുടെയും കലാപരിപാടികളും, ബുർദ മജ്‌ലിസും, ദഫ് പ്രർശനവും നടന്നു. കെ എം ഉമ്മർ ഹാജി സമാനദാനം നിർവഹിച്ചു.