📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

മൊറോക്കോയിൽ വൻ ഭൂചലനം; 296 മരണം

📢 Published: IST 🔄 Updated: IST

റബറ്റ് - മോറോക്കോയിലുണ്ടായ വൻ ഭൂചലനത്തിൽ 296 പേർ മരിച്ചതായി റിപോർട്ട്. നിരവധി പേർ അവശിഷിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. മറാകേഷിന് 71 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
 ഭൂചലനം 6.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. മൊറോക്കോ സമയം ഇന്നലെ രാത്രി 11.11-നാണ് സംഭവം. 4.9 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു തുടർചലനവും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. 
 ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഹൈ അറ്റ്‌ലസ് പർവത നിരയാണ്. തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
Join WhatsApp Group Send News / Ads