📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; ഡോക്ടർമാരും നഴ്‌സുമാരും അടക്കം നാലുപേർ അറസ്റ്റിൽ

📢 Published: IST 🔄 Updated: IST

കോഴിക്കോട് / കോട്ടയം - പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ പ്രതികളായ ആരോഗ്യപ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഡോ. സി.കെ രമേശൻ, നഴ്‌സുമാരായ എം രഹ്ന, കെ.ജി മഞ്ജു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 

രണ്ടുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന മെഡിക്കൽ നെഗ്ലിജൻസ് വകുപ്പുകൾ ചുമത്തിയാണ് പ്രതികളുടെ അറസ്റ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് സി.പി.ഒ രേഖപ്പെടുത്തിയത്. എ.സി.പി കെ സുദർശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളുടെ മൊഴി രേഖപ്പെടുത്തി. തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രതികൾ അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി നല്കി
 നേരത്തെ നാല് പ്രതികളോടും എ.സി.പിക്ക് മുന്നിൽ ഹാജരായി മൊഴി നല്കണമെന്ന് പോലീസ് നോട്ടീസ് നല്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മൂന്ന് പ്രതികൾ എ.സി.പി ഓഫീസിലെത്തിയത്. രണ്ടാം പ്രതിയായ ഡോ. ഷഹ്ന കോഴിക്കോട് വരാനുള്ള അസൗകര്യം ചൂണ്ടികാട്ടി കോട്ടയത്താണ് ഹാജരായത്.
  പ്രതികൾ സർക്കാർ ഉദ്യോഗസ്ഥരായതിനാൽ വിചാരണയ്ക്ക് സർക്കാർ അനുമതി വേണം. ഇതിനായി കരട് കുറ്റപത്രം രണ്ടു ദിവസത്തിനകം സർക്കാറിന് നൽകുമെന്നാണ് വിവരം. ഈ കുറ്റപത്രത്തിനൊപ്പം പ്രതികളുടെ മൊഴിയുടെ വിശദാംശങ്ങൾ, അറസ്റ്റിനു തടസമില്ലെന്ന നിയമോപദേശം എന്നിവയും ഉൾപ്പെടുത്തും. ശേഷം വിചാരണക്കുള്ള അനുമതി തേടും. 
 മഞ്ചേരി മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് ഫ്രഫസർ ആണ് ഡോ. സി.കെ രമേശൻ. ഡോ. ഷഹന എം കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. ഡി.എം.ഒയും മെഡിക്കൽ കോളേജ് സൂപ്രണ്ടും ഉൾപ്പടെ മുമ്പ് പ്രതിപ്പട്ടികയിലുണ്ടായിരുന്നവരെ ഒഴിവാക്കിയാണ് പുതിയ പട്ടിക സമർപ്പിച്ചത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി ചേർത്തതെന്നാണ് പറയുന്നത്.  കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് ഹർഷിനയുടെ മൂന്നാമത്തെ പ്രസവത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർഷിന സെക്രട്ടേറിയറ്റിനു മുന്നിൽ ഈ മാസം 13ന് സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Join WhatsApp Group Send News / Ads