കക്കാട് മിഫ്താഹുൽഉലൂം മദ്രസ
ഉദ്ഘാടനം ചെയ്തു,
മദ്രസകൾആത്മീയ വിദ്യാഭ്യാസത്തിൻറെ പ്രധാന കേന്ദ്രങ്ങൾ: സാദിഖലി ശിഹാബ് തങ്ങൾ
കക്കാട് മിഫ്താഹുൽഉലൂം മദ്രസ കെട്ടിടം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡൻ്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു ആത്മീയ വിദ്യാഭ്യാസത്തിൻറെ പ്രധാന കേന്ദ്രങ്ങളാണ് മദ്രസകൾ എന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു, കേരളത്തിൻ്റെ മതവിദ്യഭ്യാസത്തിൽ സമസ്തയുടെ കീഴിൽ മദ്രസകൾ വലിയ പങ്ക് വഹിച്ചതായി തങ്ങൾ പറഞ്ഞു, ദേശീയപാതയോരത്ത് പ്രവർത്തിച്ചിരുന്ന മദ്രസ ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയതിനെത്തുടർന്ന് തെക്കും പറമ്പിൽ പുതിയ കെട്ടിടം നിർമ്മിക്കുകയായിരുന്നു. സമസ്തയുടെ കീഴിൽ രണ്ടാമതായി രജിസ്റ്റർ ചെയ്ത മദ്രസയാണിത് 1943ലാണ് മദ്രസ ആരംഭിച്ചത് ,മദ്രസ യോട് ചേർന്ന് ജവാദ് മസ്ജിദ് ഉദ്ഘാടനം ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു, ഡോ:ബഹാഉദ്ദീൻ നദ് വി, നഗരസഭാ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി.
യു മുഹമ്മദ് ഷാഫി ഹാജി
കോടിയാട്ട് അബ്ദുറഹ്മാൻ കുട്ടി ഹാജി, കെ,മരക്കാരുട്ടി മാസ്റ്റർ, ഇവി മുഹമ്മദ് ഷാഫി ഹാജി, യു ഉമ്മർ വഹാബി ഇഖ്ബാൽ കല്ലുങ്ങൽ, സയ്യിദ് അബ്ദുറഹിമാൻ ജിഫ്രി 'അഹമ്മദ് വാഫി ഹസ്സൻ ബാഖവി മുസ്ലിയാർ, ഉമർ റഹ്മാനി' മുസ്ലിയാർ ,ഇ വി അബ്ദുസ്സലാം മാസ്റ്റർ അമ്പാടി മുജീബ് പ്രസംഗിച്ചു ഒന്നരകോടിയോളം രൂപ ചെലവിൽ ഒരു വർഷം കൊണ്ടാണ് മദ്രസ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്,