മീലാദ് റാലിക്കിടെ സാഹോദര്യത്തിന്റെ പായസം വിളമ്പി രാജൻ


മീലാദ് റാലിക്കിടെ സാഹോദര്യത്തിന്റെ പായസം വിളമ്പി രാജൻ

തിരൂരങ്ങാടി- മദ്രസ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് റാലിക്കിടെ സ്‌നേഹത്തിന്റെയും സാഹോദ്യത്തിന്റെയും പായസകപ്പുകളുമായി രാജനെത്തി. ചെറുമുക്ക് വെസ്റ്റ് മമ്പഉൽ ഉലൂം മദ്രസ കമ്മിറ്റി സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തവർക്കാണ് മുളമുക്കിൽ രാജന്റെ വക പായസവിതരണമുണ്ടായത്. 15 വർഷമായി രാജൻ മദ്രസ കമ്മിറ്റി നടത്തുന്ന ഘോഷയാത്രകളിൽ മധുരം വിതരണം ചെയ്യാറുണ്ട്. ചെറുമുക്ക് വെസ്റ്റിലെ തെങ്ങ് കയറ്റ തോഴിലാളിയും കർഷകനുമാണ് മുളമുക്കിൽ രാജൻ.
വിവിധ ആഘോഷ പരിപാടികളാണ് മദ്രസ കമ്മിറ്റി സംഘടിപ്പിച്ചിരുന്നത്. മഹല്ല് കാരണവർ പച്ചായി അലവി ഹാജി പതാക ഉയർത്തി. മദ്രസ പ്രസിഡന്റ് വി.പി. മജീദ് ഹാജി അധ്യക്ഷത വഹിച്ചു. ദഫ്മുട്ട്, സ്‌കൗട്ട് തുടങ്ങിയവയുടെ അകമ്പടിയോടെയാണ് റാലി നടന്നത്. സമൂഹ പ്രാർഥനക്ക് ശേഷം ഭക്ഷണ വിതരണം നടന്നു. രാത്രി വിദ്യാർഥികളുടെയും പൂർവവിദ്യാർഥികളുടെയും കലാമത്സരങ്ങൾ അരങ്ങേറി.
Previous Post Next Post