കരുവാരക്കുണ്ട് നീലാങ്കുറുശ്ശി അയ്യപ്പക്ഷേത്രത്തിൽ മോഷണം നടത്തിയ സംഭവത്തിൽ 19 കാരൻ പിടിയിൽ.
പത്തനംതിട്ട സ്വദേശി കാവിനു മേലേതിൽ സുജിലാണ് അറസ്റ്റിലായത്.പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
കരുവാരകുണ്ട്• കഴിഞ്ഞ ഞായാറാഴ്ച്ചയാണ് അയ്യപ്പൻങ്കാവ് നീലാങ്കുറുശ്ശി അയ്യപ്പക്ഷേത്രത്തിൽ മോഷണം നടന്നത്. ഉച്ചയോടെ മുഖം മൂടി ധരിച്ച് ക്ഷേത്രത്തിലെത്തിയ മോഷ്ടാവ് ശ്രീകോവിലിനുള്ളിലെ ഭണ്ഡാരം തകർത്ത് ഇരുപതിനായിരം രൂപയോളം കവർന്നു. ഒരു സി.സി.ടി.വി ക്യാമറയും, ക്ഷേത്രാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കത്തിയും മോഷ്ടിച്ചു.ശ്രീകോവിലിന് പുറത്തെ ഭണ്ഡാരവും തകർത്ത നിലയിലാണ്.
പിന്നീട് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കരുവാരക്കുണ്ട് പോലിസ് നടത്തിയ അന്യേഷണത്തിലാണ് പ്രതി സുജിനാണന്ന് തിരിച്ചറിഞ്ഞത്.പത്തനം തിട്ട സ്വദേശിയായ ഇയാൾ നാല് മാസമായി പാണ്ടിക്കാടാണ് താമസം. ക്ലീനിംഗ് മെറ്റീരിയൽസിൻ്റെ സെയിൽ ട്രയിനിയായ ഇയാൾ കരുവാരക്കുണ്ടിലേക്ക് ഇടയ്ക്ക് വരാറുണ്ട്. ക്ഷേത്രത്തിൽ ആളില്ലാത്ത സമയം നോക്കിയാണ് മോഷണം നടന്നത്.ഇയാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ് നടത്തി.ക്ഷേത്രത്തിൽ നിന്ന് പണത്തിന് പുറമെ മോഷണം പോയ കത്തിയും, സി.സി.ടി.വി ക്യാമറയും ചിറയ്ക്കൽ പാലത്തിൽ വെച്ച് പുഴയിൽ ഉപേക്ഷിച്ചതായി പ്രതി പോലീസിനോട് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ സമാന കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞുപ്രതിയെ ഞായറാഴ്ച്ച കോടതിയിൽ ഹാജരാക്കി.
സ്റ്റേഷൻ ഹൗസ് ഓഫീസർ സി.കെ നാസർ, എസ്.ഐ.നാസർ, എസ്.സി.പി.ഒ ഷാജു, സി.പി.ഒ മാരായ മനു പ്രസാദ്, അജിത് കുമാർ, സ്വരൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടി