സൗദി വനിതയെ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ച കേസില്‍ മല്ലു ട്രാവലര്‍ മുന്‍കൂര്‍ ജാമ്യം തേടി


സൗദി വനിതയെ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ച കേസില്‍ മല്ലു ട്രാവലര്‍ മുന്‍കൂര്‍ ജാമ്യം തേടി

കൊച്ചി - സൗദി വനിതയെ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ച കേസില്‍ പ്രശസ്ത വ്‌ളോഗര്‍ ഷാക്കിര്‍ സുബ്ഹാന്‍ എന്ന മല്ലു ട്രാവലര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. എറണാകുളം ജില്ലാ കോടതിയിലാണ് ഷാക്കിര്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്. ജാമ്യപേക്ഷയെ പൊലീസ് കോടതിയില്‍ എതിര്‍ക്കും. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഷക്കീറിനെതിരെ ഇന്നലെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. അഭിമുഖത്തിനെന്ന പേരില്‍ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് സൗദി വനിതയുടെ പരാതി. രണ്ടാഴ്ച മുന്‍പാണ് സംഭവം നടന്നത്. അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്കാണ് മല്ലു ട്രാവലര്‍ ഇവരെ ക്ഷണിച്ചത്. ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാന്‍ ശ്രമിച്ചതും എന്ന് പരാതിയില്‍ പറയുന്നു. അതേസമയം പരാതി വ്യാജമാണെന്ന നിലപാടിലാണ് ഷാക്കിര്‍ സുബ്ഹാന്‍. തനിക്കെതിരായ പരാതിയെ മതിയായ തെളിവുകള്‍ കൊണ്ട് നേരിടുമെന്നും ഷാക്കിര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഷാക്കിറിന്റെ ന്യായീകരണങ്ങള്‍ വ്യാജമാണെന്ന് പരാതിക്കാരിയും മറ്റൊരു വിഡിയോയിലൂടെ വിശദീകരിച്ചിരുന്നു. ഷാക്കിര്‍ നിലവില്‍ കാനഡയിലാണുള്ളത്.
Previous Post Next Post