ത്രിഫെയ്‌സ് ലൈൻ;
വൈദ്യുതി വകുപ്പ് മന്ത്രിക്ക്
സുജിനി മുളമുക്കില്‍ നിവേദനം നല്‍കി
തിരൂരങ്ങാടി നഗരസഭയിലെ കക്കാട് 12-ഡിവിഷനില്‍ കൊടിയാട്ട് മഞ്ഞാംകുഴി റോഡ്, വാട്ടര്‍ ടാങ്ക് തുപ്പിരിക്കാട് റോഡ് എന്നിവിടങ്ങിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ ത്രിഫെയ്‌സ് ലൈന്‍ വലിക്കണമെന്നാവശ്യപ്പെട്ട്
ഡിവിഷന്‍ കൗണ്‍സിലര്‍ സുജിനി മുളമുക്കില്‍ തിരുവനന്തപുരത്ത് *വൈദ്യുതി വകുപ്പ് മന്ത്രി കൃഷ്ണന്‍കുട്ടിക്ക് നിവേദനം നല്‍കി*. വോള്‍ട്ടേജ് ക്ഷാമം മൂലം വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. എത്രയും വേഗം ത്രിഫെയ്‌സ് ലൈന്‍ വലിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു.