തിരൂരങ്ങാടി നഗരസഭയില്‍ 30 കോടിരൂപയുടെ വിവിധ കുടിവെള്ള പദ്ധതികളുടെ പ്രവർത്തി ഉദ്ഘാടനം ഒക്ടോബറിൽ.
സ്വാഗത സംഘം രൂപീകരിച്ചു,
തിരൂരങ്ങാടി നഗരസഭയില്‍ 30 കോടിരൂപയുടെ വിവിധ കുടിവെള്ള പദ്ധതികളുടെ പ്രവർത്തി ഉദ്ഘാടനം വിജയിപ്പിക്കാൻ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു, ഓടോബർ ആദ്യവാരത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും,
തൃക്കുളം ഹൈസ്കൂൾ അങ്കണത്തിൽ ചടങ്ങ് സംഘടിപ്പിക്കും,
സംസ്ഥാന പ്ലാൻ ഫണ്ടിലും
അമൃത് -നഗരസഭ പദ്ധതിയിലുമായാണ് ടെണ്ടറായത്,
ചന്തപ്പടി ടാങ്ക് (ഒമ്പത് ലക്ഷം ലിറ്റര്‍) പമ്പിംഗ് മെയിന്‍ ലൈന്‍ റോഡ് പുനരുദ്ധാരണം(407 ലക്ഷം), കരിപറമ്പ് ടാങ്ക് (എട്ട് ലക്ഷം ലിറ്റര്‍) വിതരണ ശ്രംഖല ( 226ലക്ഷം )പ്രധാനവിതരണ ശ്രംഖല,റോഡ് പുനരുദ്ധാരണം (211 ലക്ഷം) പൈപ്പ്ലൈന്‍ (297 ലക്ഷം)
കക്കാട് ടാങ്ക് (9 ലക്ഷം ലിറ്റര്‍) കല്ലക്കയം പദ്ധതി പൂര്‍ത്തികരണം, പമ്പിംഗ് ലൈന്‍, ട്രാന്‍സ്‌ഫോര്‍മര്‍. ആയിരം ഹൗസ് കണക്ഷനുകള്‍) തുടങ്ങിയ പ്രവര്‍ത്തികളാണ് ആരംഭിക്കുക, നഗരസഭയിൽ ചേർന്ന
സ്വാഗതസംഘം യോഗം നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു, വികസന ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു, സ്ഥിര സമിതി അധ്യക്ഷ രായ സി.പി ഇസ്മായിൽ, സോന രതീഷ്, സി.പി സുഹ്റാബി, യു.കെ മുസ്ഥഫ മാസ്റ്റർ, എം, അബ്ദുറഹിമാൻ കുട്ടി, മോഹനൻ വെന്നിയൂർ, കെ, രാംദാസ് മാസ്റ്റർ, സി.പി നൗഫൽ, സി, എച്ച് ഫസൽ, ജനാർധനൻ, സി എച്ച്, അബൂബക്കർ സിദ്ദീഖ്, എം, പി ഇസ്മായിൽ, വി.വി അബു, കെ.പി ബാബു,സി പി ഗുഹരാജ്, മുനിസിപ്പൽ സെക്രട്ടറി നസീം, വാട്ടർ അതോറിറ്റി എ.ഇ മാരായ അബ്ദുന്നാസർ, ഷിബ്നു, യു. അഹമ്മദ് കോയ, കലാം മനരിക്കൽ,ചെമ്പ മൊയ്തീൻ കുട്ടി, കെ.പി ഫൈസൽ, കെ എം മൊയ്തിൻ,റഹീം പൂക്കത്ത്, ബാപ്പുട്ടി ചെമ്മാട്, മനോഹരൻ, പി എം, ഹഖ് സംസാരിച്ചു, കെ.പി മുഹമ്മദ് കുട്ടി ചെയർമാനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു,
.