ഇരട്ട ചുവപ്പ് കാര്‍ഡ്, ബംഗളൂരു വീണ്ടും തോറ്റു.


ഇരട്ട ചുവപ്പ് കാര്‍ഡ്, ബംഗളൂരു വീണ്ടും തോറ്റു.

കൊല്‍ക്കത്ത -ഐ.എസ്.എല്ലില്‍ കഴി്ഞ്ഞ ഫൈനലിന്റെ ആവര്‍ത്തനമായ പോരാട്ടത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ജയന്റ് എതിരില്ലാത്ത ഒരു ഗോളിന് ബംഗളൂരു എഫ്.സിയെ തോല്‍പിച്ചു. അറുപത്തേഴാം മിനിറ്റില്‍ ഹ്യൂഗൊ ബൂമസാണ് ഗോളടിച്ചത്. ബഗാന്റെ രണ്ടാം ജയമാണ് ഇത്. 
ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയില്ലാതെ കളിച്ച ബംഗളൂരു ഒമ്പതു പേരുമായാണ് മത്സരം അവസാനിപ്പിച്ചത്. എഴുപത്തഞ്ചാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടി സുരേഷ് വാംഗ്ജാമും ഇഞ്ചുറി ടൈമില്‍ ഗോളിലേക്ക് കുതിച്ച പെട്രറ്റോസിനെ വീഴ്ത്തിയതിന് രോഷന്‍ സിംഗും ചുവപ്പ് കാര്‍ഡ് കണ്ടു. ആള്‍ബലം മുതലാക്കാന്‍ ബഗാന്‍ സര്‍വശ്രമവും നടത്തിയെങ്കിലും ബംഗളൂരു പിടിച്ചുനിന്നു. 
Previous Post Next Post